ഇരിങ്ങാലക്കുട∙ സിബിഐ ഉദ്യോഗസ്ഥരെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.73 കോടി രൂപ തട്ടിയെടുത്ത സംഘത്തിന് പണമിടപാട് നടത്താൻ സ്വന്തം ബാങ്ക് അക്കൗണ്ട് നൽകി കമ്മിഷൻ കൈപ്പറ്റിയ കേസിലെ പ്രതിയെ തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ സ്വദേശി അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവറിനെ(43) ആണ് തൃശൂർ റൂറൽ സൈബർ ക്രൈം സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെളുത്തൂർ സ്വദേശിയെ ഫോണിൽ വിളിച്ച് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച തട്ടിപ്പ് സംഘം, വിവിധ അക്കൗണ്ടുകളിലൂടെ പണം വാങ്ങുകയായിരുന്നു. ഇതിൽ 5,30,000 രൂപ മുഹമ്മദ് അൻവറിന്റെ അക്കൗണ്ടിലേക്കും അയച്ചിരുന്നു.
ഈ തുക സംഘത്തിന് കൈമാറി പ്രതി 5000 രൂപ കമ്മിഷനായി കൈപ്പറ്റിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. എസ്ഐ രമ്യ കാർത്തികേയൻ, ജിഎസ്ഐ പി.എസ്.സുജിത്ത് കുമാർ, സിപിഒമാരായ ഷിബു വാസു, മനുദേവ്, സച്ചിൻ, അനന്ദുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

