ചാലക്കുടി ∙ ദേശീയപാതയിൽ പോട്ട പാപ്പാളി ജംക്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിന് 5 മിനിറ്റ് മുൻപു പിക് അപ് വാൻ മറിഞ്ഞ് അപകടമുണ്ടായി.
മഴ പെയ്യുന്നതിനിടെ റോഡിൽ വാഹനം തെന്നി മറിയുകയായിരുന്നു. ഇന്നലെ ആറോടെയായിരുന്നു അപകടം.
വൈകാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയെങ്കിലും കാര്യമായ ഗതാഗത തടസ്സമുണ്ടായില്ല. മറിഞ്ഞു കിടന്ന വാഹനത്തിന് അരികിലൂടെ മുഖ്യമന്ത്രിയും സംഘവും കടന്നു പോയി.
വാഹനങ്ങൾക്കു വേഗം കുറച്ചാണ് ഈ ഭാഗത്തു പോകാനായത്. പിന്നാലെ റിക്കവറി വാൻ എത്തിച്ചു പിക് അപ്പ് വാൻ മാറ്റി.
ചാലക്കുടി പൊലീസ് മറ്റു വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിലും ഗതാഗതക്കുരുക്കിൽപ്പെടാതെ മുഖ്യമന്ത്രിയുടെ വാഹനത്തിനു കടന്നു പോകാനായി. ഗതാഗത നിയന്ത്രണത്തിനായി നൂറു കണക്കിനു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
തൃശൂരിൽ നിന്ന് മുട്ടയുമായി കൂത്താട്ടുകുളത്തേക്കു പോകുകയായിരുന്നു പിക് അപ് വാൻ. അപകടത്തിൽ റോഡിൽ മുട്ടകൾ പൊട്ടിയൊഴുകിയതു ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

