മുരിങ്ങൂർ ∙ പലയിടത്തും സ്ലാബുകൾ തകർന്നതോടെ ദേശീയപാതയിൽ യാത്ര അപകടഭീതിയിൽ. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകളുടെ ബലക്ഷയമാണ് ആശങ്കയ്ക്കിടയാക്കുന്നത്.ബലക്ഷയമുണ്ടെന്ന സംശയത്താൽ മാറ്റിസ്ഥാപിച്ച സ്ലാബുകളാണ് പലയിടത്തും തകർന്നത്.
മുരിങ്ങൂരിൽ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലികൾക്കായി പാതയോരം കുഴിച്ചതോടെ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമായി.
പൈപ്പ് ലൈൻ മാറ്റൽ പൂർത്തിയായെങ്കിലും കുരുക്കിന് അയവായില്ല.മുരിങ്ങൂരിലെ കുരുക്ക് കൊരട്ടിയും പിന്നിട്ടു നീണ്ടതോടെ ജനം പാടേ വലഞ്ഞു. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിലായിരുന്നു വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]