പുള്ള്∙പുള്ള് കോൾപടവിന്റെ മെയിൻ തറയ്ക്കടുത്ത് സൗരോർജം ഉപയോഗിച്ചുള്ള മോട്ടർ പമ്പിങ്ങിനു വേണ്ടി 60 ലക്ഷം രൂപ ചെലവഴിച്ച് അനർട്ട് നിർമിച്ച സോളർ പ്ലാന്റ് കരാറുകാരായ റെയ്ഡ്കോ രണ്ടര വർഷമായിട്ടും അനർട്ടിന് കൈമാറിയില്ല. കലക്ടറുടെ ചേംബറിൽ 23 നു നടന്ന കോൾനില വികസന ഏജൻസി യോഗത്തിൽ കോ–ഓർഡിനേറ്റർ അവതരിപ്പിച്ച അനർട്ടിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ആലപ്പാട്–പുള്ള് സഹകരണബാങ്കിന്റെ കീഴിലുള്ള പുള്ള് പടവിൽ ട്രയൽ റൺ നടത്തി വർഷങ്ങളായിട്ടും സോളർ പ്ലാന്റ് കൈമാറാത്തതിനെ കുറിച്ച് പ്രസിഡന്റ് കെ.വി.ഹരിലാൽ 2024 നവംബറിലെ യോഗത്തിൽ പരാതിപ്പെട്ടിരുന്നു.
തുടർന്നാണ് ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുത്തത്. തൃശൂർ–പൊന്നാനി കോൾമേഖലയിലെ പെട്ടി, പറ,മോട്ടർ (50 എച്ച്പി) പമ്പുകൾ സോളറിലേക്ക് മാറ്റുന്നതിന് അനർട്ടും റെയ്ഡ്കോയും 2018 ജനുവരി 31നു കരാറായത്.
2022 ജൂൺ മാസത്തിൽ സോളർ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. ട്രയൽ റൺ വിജയകരമായി നടത്തി. എന്നാൽ ഇതുവരെ പ്ലാന്റ് അനർട്ടിന് കൈമാറിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് അനർട്ടിന്റെ ഉദ്യോഗസ്ഥനോട് ചെയർമാനായ കലക്ടർ നിർദേശിച്ചു.അനർട്ടിന്റെ വലിയ അനാസ്ഥയാണ് ഇതുവരെയും സോളർ പ്ലാന്റ് റെയഡ്കോയിൽ നിന്ന് തിരിച്ചെടുക്കാത്തതിനു കാരണമെന്ന് ബാങ്ക് പ്രസിഡന്റ് കെ.വി.ഹരിലാൽ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]