കയ്പമംഗലം ∙ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ, ബന്ധുവായ സുൻസാം എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബുധനാഴ്ച വൈകിട്ട് 5ന് പ്രതികളുടെ സുഹൃത്തുക്കളും ബിലാലും സഹോദരൻ സലാമും തമ്മിലുണ്ടായ തർക്കത്തിനിടെ ബിലാലിനും സഹോദരനും പരുക്കേറ്റിരുന്നു.
സംഭവത്തിൽ സലാമിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.കേസ് ഒത്തുതീർപ്പാക്കുന്നതിനായി രാത്രി 9 മണിയോടെ പ്രതികളുടെ മറ്റൊരു സുഹൃത്ത് വിനീഷ് ബിലാലിനെയും ബന്ധുവായ സുൻസാം അടക്കമുള്ളവരെയും വിളിച്ചുവരുത്തി.
സംസാരത്തിനിടെ തർക്കമുണ്ടാകുകയും വിനീഷ് ബിലാലിനെയും സുൻസാമിനെയും കുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് വിനീഷടക്കം മൂന്നു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനീഷിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]