
കുന്നംകുളം ∙ നഗരത്തിൽ മലിനജലം ഒഴുകാനുള്ള തോട് അടക്കം 15 സെന്റ് ഭൂമി നഗരസഭാധികൃതരുടെ ഒത്താശയോടെ ഒരു വ്യക്തി കയ്യേറിയെന്ന് ആരോപണം.നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളാണ് ബൈജു റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കോടി രൂപ വിലവരുന്ന ഭൂമി ഒരാൾ തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ചത്.ഇന്നലെ കൗൺസിലിൽ കോൺഗ്രസിലെ ഷാജി ആലിക്കലാണ് വിഷയം ഉന്നയിച്ചത്. നിർമാണത്തിലുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു വശത്തായി നഗരസഭയുടെ കാന ഉണ്ട്.
മാർക്കറ്റ് അടക്കമുള്ള ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ഇതുവഴി ഒഴുകാറുണ്ട്.
ഈ കാനയുടെ വീതി കുറച്ചും ഇരുവശത്തും ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചുമാണ് വ്യക്തി ഭൂമി സ്വന്തമാക്കിയെന്നാണ് ആക്ഷേപം. ഇതിനാൽ തോട്ടിൽ മലിനജലം കെട്ടി നിൽക്കുകയാണെന്നും വൃത്തിയാക്കാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസിലെ ബിജു സി.ബേബിയും ബിജെപിയെ കെ.കെ.മുരളിയും പറഞ്ഞു.കേസ് നിലവിലുണ്ടെന്നും അത് പരിശോധിച്ച് നടപടിയെടുക്കാമെന്നും നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ പറഞ്ഞു.
കാന വൃത്തിയാക്കാൻ കേസ് തടസ്സമല്ലെന്നും സ്ഥലം കയ്യേറി സ്ഥാപിച്ച ഗേറ്റും സ്ലാബും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉടൻ പൊളിച്ചു നീക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവർത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]