
അഴീക്കോട് കടപ്പുറത്ത് തേയിലച്ചാക്കുകളും ടിന്നുകളും; കപ്പലിലേതെന്ന് സംശയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ അഴീക്കോട് കടപ്പുറത്ത് തേയിലച്ചാക്കുകളും ടിന്നുകളും കണ്ടെത്തി. കൊച്ചിയിൽ കടലിൽ മുങ്ങിയ ചരക്ക് കപ്പലിലുണ്ടായിരുന്നത് ആണെന്നു സംശയം. കഴിഞ്ഞ രാത്രിയും ഇന്നലെയും ആണ് ലൈറ്റ് ഹൗസ് കടപ്പുറത്ത് സാധനങ്ങൾ തീരത്ത് അടുത്തത്. മൂന്നു ചാക്കുകളിലായി തേയിലയും പാൽപൊടി ടിന്നും ആണ് കണ്ടെത്തിയത്. ഇന്നലെ പെയിന്റ് ബക്കറ്റ് കണ്ടെത്തി. കണ്ടെത്തിയ വസ്തുക്കൾ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. എസ്ഐ കെ.സാലിമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.