ചാലക്കുടിയിൽ ആശാ വർക്കർമാർക്ക് 25000 രൂപ വാർഷിക അലവൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ നഗരസഭാ ബജറ്റിൽ ആശാ വർക്കർമാർക്കു 25000 രൂപ വാർഷിക അലവൻസ് നൽകുമെന്നു പ്രഖ്യാപിച്ചു. കൂടാതെ ആശാ വർക്കർമാർക്കു കുടുംബ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനായി 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവിയാണു ബജറ്റ് അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. 7000 രൂപ വീതമാണു നഗരസഭയിലെ ആശാ വർക്കർമാർക്കു നിലവിലുള്ള അലവൻസ് ലഭിക്കുന്നത്. ഇതു കൂടാതെ 2000 രൂപ ഭവനസന്ദർശനം ഉൾപ്പെടെ സേവനങ്ങൾ ടാർജറ്റായി കണക്കാക്കിയും അനുവദിക്കുന്നുണ്ട്.
ഇവ കൂടാതെയാണ് വാർഷിക അലവൻസ് ആയി നഗരസഭയുടെ 25,000 രൂപ കൂടി ലഭിക്കുക. നഗരസഭയിലെ 36 ആശാ വർക്കർമാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നു നഗരസഭാധ്യക്ഷൻ അറിയിച്ചു. ആശാ വർക്കർമാരുടെ കുടുംബാംഗങ്ങൾ എല്ലാവർക്കും ചികിത്സാ ചെലവുകൾക്കു സഹായം ലഭിക്കാവുന്ന രീതിയിൽ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക നഗരസഭ അടയ്ക്കും.