
തൃശൂർ ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊടുങ്ങല്ലൂർ ∙ നഗരസഭയുടെ മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധന കേന്ദ്രം തുറന്നു. ഇതിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി.നഗരസഭ അധ്യക്ഷ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.എസ്.ദിനൽ അധ്യക്ഷത വഹിച്ചു.
തിമിര ശസ്ത്രക്രിയ ക്യാംപ്
ഇരിങ്ങാലക്കുട∙ പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും ചേർന്ന് നടത്തുന്ന നേത്ര പരിശോധന -തിമിര ശസ്ത്രക്രിയ ക്യാംപ് 30ന് 9 മുതൽ പി.എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ നടക്കും. 9446540890.
പട്ടയ അസംബ്ലി ഇന്ന്
കയ്പമംഗലം ∙ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിലെ പട്ടയ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പട്ടയ അസംബ്ലി യോഗം പെരിഞ്ഞനം ഗവ.യുപി സ്കൂളിൽ ഇന്ന് 3ന് നടക്കും. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിക്കും.
കാലാവസ്ഥ
∙ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത, പകൽ താപനില കൂടിയിരിക്കും.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ജോലി ഒഴിവ്
എളവള്ളി ∙പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയറുടെ ഒഴിവുണ്ട്. 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ, അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏപ്രിൽ 4ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
വെള്ളക്കരം സ്വീകരിക്കും
തൃശൂർ ∙ ചെമ്പൂക്കാവിലെ ജല അതോറിറ്റി ഓഫിസിൽ നാളെയും മറ്റന്നാളും രാവിലെ 10.15 മുതൽ വൈകിട്ടു 4 വരെ വെള്ളക്കരം സ്വീകരിക്കുമെന്നു അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ബാങ്ക് അവധി
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
പരിയാരം ∙ തുമ്പൂർമുഴി, ചാട്ടുകല്ല്, സിബി ഫാം, പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ഇളഞ്ചേരിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.