മാടക്കത്തറ ∙ പഞ്ചായത്തിൽ വോട്ടെടുപ്പ് ഇല്ലാതെ തന്നെ എൽഡിഎഫിലെ സണ്ണി ചെന്നിക്കര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 18 സീറ്റിൽ എൽഡിഎഫിന് 15 സീറ്റാണുള്ളത്.
യുഡിഎഫിന് 2 അംഗങ്ങളും ഒരു ബിജെപി അംഗവുമാണ് ഭരണസമിതിയിലെ മറ്റംഗങ്ങൾ. യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി ജോൺസൻ മല്ലിയത്ത് പത്രിക നൽകിയെങ്കിലും ആകെ 3 അംഗങ്ങളില്ലാത്തതിനാൽ പത്രിക തള്ളി.
സണ്ണി ചെന്നിക്കര കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റായിരുന്നു.
ഇത്തവണ കട്ടിലപ്പൂവം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ സെക്രട്ടറിയുമാണ്.
9 വർഷം സിപിഎം താണിക്കുടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.
ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
കാൻസർ രോഗികൾക്കു ചികിത്സാ സഹായം നൽകുന്ന ആശ്വാസ് പദ്ധതി നടപ്പിലാക്കുമെന്നും താണിക്കുടം പുഴയുടെ സമഗ്ര വികസനത്തിനായി 25 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സണ്ണി ചെന്നിക്കര പറഞ്ഞു.
സുകന്യ ബൈജു വൈസ് പ്രസിഡന്റ്
മൂന്നാം തവണയാണ് പഞ്ചായത്ത് ഭരണസമിതി അംഗമാകുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഇത്തവണ പൊങ്ങണാംകാട് വാർഡിൽ നിന്നാണ് വിജയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

