ആനക്കല്ല് ∙ സുരേഷ് ഗോപി എംപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിലെ ഭരണം പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം നറുക്കെടുപ്പിലൂടെ വീണ്ടും യുഡിഎഫിനു ലഭിച്ചു. യുഡിഎഫും ബിജെപിയും 7 വീതം തുല്യ സീറ്റുകൾ നേടിയതും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന സിപിഎം നിലപാടും ആണ് നറുക്കെടുപ്പിലേക്കു എത്തിച്ചത്.
നറുക്കെടുപ്പിൽ യുഡിഎഫിലെ റോസിലി ജോയിയെ (കോൺഗ്രസ്) പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റിനു വേണ്ടി നടന്ന നറുക്കെടുപ്പിൽ ബിജെപിയുടെ പി.എൻ.സുനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു.
ആറാം വാർഡ് അംഗം റോസിലി ജോയ് യുഡിഎഫിന്റെയും പന്ത്രണ്ടാം വാർഡ് അംഗം ശ്രീദേവി സന്തോഷ് ബിജെപിയുടെയും പ്രസിഡന്റ് സ്ഥാനാർഥികളായി രംഗത്തുണ്ടായിരുന്നത്.
ആകെയുള്ള 16 സീറ്റിൽ 7 സീറ്റുകൾ വീതം യുഡിഎഫും എൻഡിഎയും നേടിയപ്പോൾ എൽഡിഎഫിനു 2 സീറ്റുകളാണ് ലഭിച്ചത്.
പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഭരിക്കാൻ സാവകാശം കിട്ടിയത് യുഡിഎഫിനായിരുന്നു. 10 വർഷം ബിജെപി ഭരിച്ചപ്പോൾ എൽഡിഎഫിനു 5 വർഷം അവസരം ലഭിച്ചു.
ജില്ലയിൽ ആദ്യമായി (2015ൽ) ബിജെപി അധികാരത്തിലേറിയ പഞ്ചായത്താണ് അവിണിശേരി. 2020ൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആയതോടെ ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ ബിജെപി 4 വർഷം ഭരിച്ചിരുന്നു.
സുരേഷ് ഗോപി എംപി അവിണിശേരി ഗ്രാമത്തെ ദത്തെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
റോസിലി ജോയ് വാർഡ് 6ലെ അംഗമാണ്. മൂന്നാമത്തെ തവണയാണ് പഞ്ചായത്തംഗമാകുന്നത്.
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി രക്ഷാധികാരിയാണ്. ഭർത്താവ്: ജോയ്.
മക്കൾ: സിൽജോ, സ്റ്റെൽവിൻ. ചങ്ങല ഗേറ്റ് അടിപ്പാതയിൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നും പാലിശേരിയിലെ ഗ്രൗണ്ടിലേക്ക് റോഡ് നിർമിച്ച് വിപുലീകരിക്കുമെന്നും റോസിലി ജോയ് പറഞ്ഞു.
പി.എൻ.സുനിൽകുമാർ വൈസ് പ്രസിഡന്റ്
വൈസ് പ്രസിഡന്റായ ബിജെപിയിലെ പി.എൻ.സുനിൽകുമാർ വാർഡ് 2ലെ അംഗമാണ്.
മൂന്നാമത്തെ തവണയാണ് പഞ്ചായത്തംഗമാകുന്നത്. 2015 ൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
ബിജെപി നെയ്ത്ത് സെൽ ജില്ലാ കൺവീനറാണ്. ഭാര്യ: സരിത.
മക്കൾ: സുധിൻ, ശ്രേയ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

