തൃശൂർ ∙ ഉറച്ച ഭൂരിപക്ഷത്തോടെ തുടർച്ചയായി മൂന്നാം തവണയും എൽഡിഎഫ് ഭരണസമിതി ജില്ലാ പഞ്ചായത്തിൽ അധികാരമേറ്റു. സിപിഎമ്മിലെ മേരി തോമസ് പ്രസിഡന്റ് സ്ഥാനത്തേക്കും സിപിഐയിലെ ടി.കെ.സുധീഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും 21 വോട്ടുകൾ വീതം നേടിയപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഇ.എ.ഓമനയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഷംസീറ അഷ്റഫിനും 9 വോട്ടുകൾ വീതം ലഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് മേരി തോമസ്.
വാഴാനി ഡിവിഷനിൽ നിന്നാണ് വിജയിച്ചത്.
കാട്ടൂർ ഡിവിഷനിൽ നിന്നാണ് ടി.കെ.സുധീഷ് ജയിച്ചത്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 10.40ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം മേരി തോമസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വരണാധികാരിയായ കലക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം 2.20ന് ആണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് മേരി തോമസ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, പി.ബാലചന്ദ്രൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

