മുരിങ്ങൂർ ∙ ദേശീയപാതയിൽ കോട്ടമുറി ജംക്ഷനു സമീപത്തെ റോഡ് വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ. നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമാണു അടിപ്പാത അനുബന്ധ റോഡിനായി കുഴിച്ച ഭാഗത്തു റോഡ് ഇടിയാൻ ആരംഭിച്ചത്. കഴിഞ്ഞ മാസം ഇവിടെ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗത തടസ്സമുണ്ടായിരുന്നു.
അതേസ്ഥലത്താണ് വീണ്ടും അപകടഭീഷണിയുള്ളത്. നിലവിൽ ഇടിച്ചിൽ ഭീഷണിയുള്ള ഭാഗത്തു കൂടി വാഹനങ്ങൾ പോകാതെ കയർ കെട്ടി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഏതു നിമിഷവും റോഡ് ഇടിയാൻ സാധ്യതയുള്ളപ്പോഴും, നിർമാണത്തിനായി കുഴിച്ച ഭാഗത്തു വൻ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നടപടിയില്ല. ദേശീയപാത അതോറിറ്റിയും കരാറുകാരും പ്രശ്നം ലാഘവത്തോടെ കാണുന്നതായാണു പരാതി.
സെപ്റ്റംബർ 21നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു കുഴി താൽക്കാലികമായി മൂടിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കായി വീണ്ടും കുഴിക്കുകയായിരുന്നു.
ഇന്നലെ പെയ്ത ശക്തമായ മഴയിൽ മുരിങ്ങൂരിൽ ഇരു ഭാഗത്തെയും റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. അശാസ്ത്രീയമായ കാന നിർമാണമാണു വെള്ളക്കെട്ടിനു കാരണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആരോപണം.
ദേശീയപാതയോരത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടു നിർമിച്ച കാനയിലൂടെ ശരിയായ രീതിയിൽ വെള്ളം പോകാത്തതാണു വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറാൻ കാരണം.
ദേശീയപാതയ്ക്കു കുറുകെ ജലസേചന വകുപ്പിന്റെ കനാൽ മാറ്റി നിർമിച്ചതിലെ അപാകത കാരണം കനാലിലൂടെ വെള്ളം ഒലിച്ചു പോകുന്നതിനും തടസ്സമുണ്ട്.
ഏതാനും മുൻപാണ് ദേശീയപാതയിലെ കനാലിന്റെ ഭാഗം കോൺക്രീറ്റിങ് പൂർത്തിയാക്കിയത്. കോട്ടമുറിയിൽ രാജീവ് ഉപ്പത്തിന്റെ ഉടമസ്ഥതയിലുള്ള മാസ്റ്റർ പ്രിന്റേഴ്സിലേക്കും സമീപത്തെ വീട്ടിലേക്കും വെള്ളം കുത്തിയൊലിച്ചെത്തി. പഞ്ചായത്തംഗം റിൻസി രാജേഷ്, മുൻ പഞ്ചായത്തംഗം രാജേഷ് മേനോത്ത് എന്നിവർ ടാറിങ് അവശിഷ്ടങ്ങൾ ഇട്ടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുറപ്പിച്ചു വെള്ളം വീടുകളിലേക്ക് ഒലിച്ചെത്തുന്നതു താൽക്കാലികമായി തടഞ്ഞു.
കോട്ടമുറിയിൽ റോഡിന്റെ പടിഞ്ഞാറു ഭാഗത്തു മാളിയേക്കൽ ഗിൽബർട്ടിന്റെ വീട്ടിലേക്കും 2 കടമുറികളിലും വെള്ളം കയറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

