തൃശൂർ ∙ പരിഹാരമില്ലാതെ തുടരുന്ന തെരുവു നായ്ക്കളുടെ ആക്രമണങ്ങൾ, നഗരങ്ങളിലെ മാലിന്യ വ്യാപനം, ലഹരിമരുന്നു വ്യാപനം തുടങ്ങിയ സാമൂഹിക വിപത്തുക്കൾക്കെതിരെ സർക്കാർ നടപടികൾ കൂടുതൽ അടിയന്തരവും പ്രായോഗികവും ആകണമെന്ന അഭ്യർഥനയുമായി കോൺഫെഡറേഷൻ ഓഫ് റസിഡന്റ് വെൽഫെയർ അസോസിയേഷൻസ് (കോർവ) പാൻ ഇന്ത്യയുടെ തൃശൂർ ജില്ലാ ഘടകം കലക്ടറേറ്റിൽ ശ്രദ്ധക്ഷണിക്കൽ യോഗം നടത്തി.
റിട്ട. ജഡ്ജി.
ഡോ. പി.എൻ.വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
കോർവ തൃശൂർ ജില്ലാ പ്രസിഡന്റ് എ.ജി.ധീരജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതം പറഞ്ഞു.
മുൻ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൽ ജലീൽ, മുൻ സൂപ്രണ്ടിങ് എൻജിനീയർ വി.വി.സുധാകരൻ, മുൻ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സുനിൽ കുമാർ, വനിതാ വികസന കോർപറേഷൻ ഡയറക്ടർ ഫൗസിയ, വൈസ് പ്രസിഡന്റ് നന്ദകുമാർ, ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ, വനിതാ സമിതി കോഓർഡിനേറ്റർ മോഹന എന്നിവർ ആശംസകൾ പറഞ്ഞു.
ട്രഷറർ ഹരിദാസ് നന്ദി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]