തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും 1000 രൂപ സ്കോളർഷിപ് നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തൃശൂർ ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കപ്പിന്റെ ഘോഷയാത്ര കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നാരംഭിച്ച് തൃശൂരിൽ സമാപിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷനായി.
2026 ജനുവരി 7 മുതൽ 11 വരെ തൃശൂർ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 26 വേദികളിലായാണ് 64–ാം സംസ്ഥാന സ്കൂൾ കലോത്സവം.
249 ഇനങ്ങളിലായി 14,000 വിദ്യാർഥികൾ പങ്കെടുക്കും. 2018-ലാണ് ഇതിന് മുൻപു സംസ്ഥാന കലോത്സവത്തിനു തൃശൂർ വേദിയായത്.
കോവിഡ് മഹാമാരി കാരണം 2021, 22 വർഷങ്ങളിൽ സംസ്ഥാന കലോത്സവം ഒഴിവാക്കിയിരുന്നു. ഇതു കണക്കാക്കിയാൽ 6 വർഷത്തിനു ശേഷമാണു കലോത്സവം തൃശൂരിലെത്തുന്നത്.19 ഉപ സമിതികൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ് കലോത്സവ ഒരുക്കത്തെ ബാധിക്കാതിരിക്കാൻ സമിതി നേരത്തേ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇതിനകം മത്സരങ്ങൾക്ക് അനുയോജ്യമായ തരത്തിൽ വേദികൾ തിരഞ്ഞെടുത്തു. ഗവ.മോഡൽ ഗേൾസ് എച്ച്എസ്എസിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫിസിൽ സംഘാടക സമിതിയുടെ തുടർ പ്രവർത്തനങ്ങളും യോഗങ്ങളും നടക്കും.
ഇന്നലെ ഉദ്ഘാടനച്ചടങ്ങിന് ശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിൽ വിവിധ ഉപ സമിതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഒക്ടോബർ മൂന്നാം വാരം വിലയിരുത്തൽ യോഗം ചേർന്ന് ഒരുക്കങ്ങൾ സജീവമാക്കും.
വിദ്യാർഥികൾക്ക് നഗരത്തിലെ വിവിധ സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കുക.
ആയിരത്തോളം വിധികർത്താക്കളുമെത്തും. 7000 പേർക്കുള്ള താമസ സൗകര്യമാണ് ഒരുക്കേണ്ടി വരിക.
ഇതോടൊപ്പം ഇരുപതിനായിരത്തോളം പേർക്ക് ഭക്ഷണവും ക്രമീകരിക്കും. അശ്വിനി ജംക്ഷനിലെ അക്വാറ്റിക് കോംപ്ലക്സിലാകും ഭക്ഷണ വിതരണം.
സർക്കാർ അനുവദിച്ച ബജറ്റ് കൂടാതെ സ്പോൺസർമാരെ കണ്ടെത്താൻ ഉപസമിതികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
സ്വാഗതസംഘം ഓഫിസ് ഉദ്ഘാടന യോഗത്തിൽ മന്ത്രി ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.
പ്രിൻസ്, ഡപ്യൂട്ടി മേയർ എം.എൽ. റോസി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.
ഉമേഷ്, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ജില്ലാ എഡിപിഐ കെ.എസ്.
ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
ലോഗോ ക്ഷണിച്ചു
തൃശൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. മേളയുടെ തീയതികൾ (2026 ജനുവരി 7–11), തൃശൂർ ജില്ലയുടെ സവിശേഷതകൾ, കലോത്സവ പ്രതീകങ്ങൾ എന്നിവ ലോഗോയിൽ ഉൾപ്പെടുത്തണം.
എഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിൽ പെൻഡ്രൈവും എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ഒക്ടോബർ 10ന് വൈകിട്ട് 5ന് അകം ആർ.എസ്.
ഷിബു പൊതുവിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഓഫിസ്, ജഗതി തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ അയയ്ക്കണം.
വിദ്യാഭ്യാസ ചട്ടങ്ങൾ പരിഷ്കരിക്കും: മന്ത്രി ശിവൻകുട്ടി
തൃശൂർ ∙ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെഇആർ) കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ഉദ്യോഗസ്ഥ സമിതിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം ഒക്ടോബർ 25ന് അകം പൂർത്തിയാക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന നിലപാടാണ് ചില സ്കൂൾ മാനേജർമാർ സ്വീകരിക്കുന്നത്.
ചില മാനേജ്മെന്റുകൾ സമരരംഗത്താണ്.എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ സാധ്യമാക്കാൻ സർക്കാരിനു യാതൊരു ബുദ്ധിമുട്ടുകളുമില്ല.
എന്നാൽ പല മാനേജ്െമന്റുകളും കോടതി വിധികളിൽ വെള്ളം ചേർക്കുകയാണ്. ഭിന്നശേഷിക്കാർക്ക് കോടതികൾ പറഞ്ഞ ശതമാനത്തിലുള്ള ജോലി ഏക മാനേജ്മെന്റ് ആയാലും കോർപറേറ്റ് മാനേജ്മെന്റ് ആയാലും നൽകണം.
അവരെ മാറ്റിനിർത്തുന്ന നിലപാടിനോട് യോജിപ്പില്ല. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ചില സ്കൂളുകൾ ശമ്പളം നൽകുന്നില്ലെന്ന പരാതികളും ലഭിച്ചിട്ടുണ്ട്.
ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
സംസ്ഥാന സ്കൂൾ കായികമേളയുടെ (സ്കൂൾ ഒളിംപിക്സ്) മാന്വൽ പരിഷ്കരണം അവസാനഘട്ടത്തിലാണ്. ഇത്തവണ കളരിപ്പയറ്റ് ഇനമായി ഉൾപ്പെടുത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയത്തിന് ആധാർ കാർഡ് (യുഐഡി) കൂടാതെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയാക്കുന്നത് പരിഗണനയിലാണ്. എത്ര തസ്തിക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് കണക്കു ശേഖരിക്കാനും നിർദേശിച്ചിട്ടുണ്ട്.
യുഐഡി ഇല്ലാത്തതിനാൽ ഒരു കുട്ടിക്കും ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
കലോത്സവ വേദികൾ
1. തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്
2.
തേക്കിൻകാട് മൈതാനം വിദ്യാർഥി കോർണർ 3. തേക്കിൻകാട് മൈതാനം നെഹ്റു പാർക്കിന് സമീപം 4.
സിഎംഎസ് എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ് 5. സിഎംഎസ് എച്ച്എസ്എസ് 6.
വിവേകോദയം എച്ച്എസ്എസ് 7. വിവേകോദയം ഓപ്പൺ സ്റ്റേജ് 8.
ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ് 9. ഗവ.
ട്രെയ്നിങ് കോള് 10. സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് 11.
സാഹിത്യ അക്കാദമി ഹാൾ 12. തൃശൂർ ടൗൺഹാൾ 13.
സംഗീതനാടക അക്കാദമി റീജനൽ തിയറ്റർ 14. പ്രഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ 15.
ചെമ്പൂക്കാവ് ജവാഹർ ബാലഭവൻ ഹാൾ
16. ചെമ്പൂക്കാവ് ഹോളി ഫാമിലി എച്ച്എസ്
17.
ചെമ്പൂക്കാവ് ഹോളി ഫാമിലി എച്ച്എസ്എസ് 18. കിഴക്കേക്കോട്ട
സെന്റ് ക്ലെയേഴ്സ് എൽപിഎസ് 19. കിഴക്കേക്കോട്ട
സെന്റ് ക്ലെയേഴ്സസ് എച്ച്എസ്എസ് 20. തൃശൂർ ഫൈൻ ആർട്സ് കോളജ് 21.
സേക്രഡ് ഹാർട്ട് എച്ച് എസ്എസ് 22. സെന്റ് തോമസ് കോളജ് എച്ച്എസ്എസ് 23.
കാൽഡിയൻ സിറിയൻ എച്ച്എസ്എസ് 24. രാമവർമപുരം കേരള പൊലീസ് അക്കാദമി 25.
സംഗീത നാടക അക്കാദമി മുരളി തിയറ്റർ 26. മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ് എച്ച്എസ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]