
വടക്കാഞ്ചേരി ∙ കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽക്കുന്ന സംഘത്തിലെ ഒരാളെ കൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ദേശമംഗലം പല്ലൂർ കിഴക്കേതിൽ മുഹമ്മദ് മുസ്തഫയാണു (42) അറസ്റ്റിലായത്.
വനം റേഞ്ച് ഓഫിസർ ബി.അശോക് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പന്നിവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ 2 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ പോയ കാഞ്ഞിരക്കോട് സ്വദേശി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണു മുഹമ്മദ് മുസ്തഫയ്ക്കും കേസിൽ പങ്കുള്ളതായി മനസ്സിലായത്. വനം ഉദ്യോഗസ്ഥരെ കണ്ട
ഉടനെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മുസ്തഫയെ ഭാരതപ്പുഴയുടെ സമീപത്തു നിന്നാണു വനം ഉദ്യോഗസ്ഥർ പിടികൂടിയത്. കാട്ടുപന്നിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച സർവീസ് വയറുകളും കമ്പികളും ഇറച്ചി തൂക്കി വിൽക്കാൻ ഉപയോഗിച്ച സ്പ്രിങ് ത്രാസും മാംസം വെട്ടി മുറിക്കാൻ ഉപയോഗിച്ച കത്തിയും മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]