
ചേർപ്പ് ∙ വമ്പൻ ഓർഡർ നൽകി സാധനം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. പാലക്കാട് നൂറണിയിൽ ഡയമണ്ട് ട്രേഡിങ് കമ്പനി എന്ന ബിസിനസ് സ്ഥആപനം നടത്തുന്ന ഈറോഡ് സുറാമപ്പെട്ടി സ്വദേശി മുത്തുകുമാർ(38), വല്ലച്ചിറ സ്വദേശിനി നടത്തുന്ന സ്ഥാപനത്തിൽ നിന്ന് 5000 കിലോ മുളക് പൊടി തയാറാക്കി നൽകുന്നതിനായി ഓർഡർ നൽകിയിരുന്നു.
ഇതിന്റെ പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്യാമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ച് 5000 കിലോ മുളക് പൊടി 2022 ഒക്ടോബർ മാസത്തിൽ വാങ്ങിക്കൊണ്ട് പോയ ശേഷം പണം നൽകാതെ തട്ടിപ്പ് നടത്തിയതിനാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്.
എസ് ഐ. സുബിന്ദ്, ഗ്രേഡ് എഎസ്ഐ: ഷാജു, ഷിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]