
കൊരട്ടി ∙ ദേശീയപാതയിലെ യാത്രാദുരിതവും നിർമാണത്തിലെ അപാകതകളും പരിഹരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനെത്തിയ കലക്ടറും എസ്പിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘം കണ്ടതു കിലോമീറ്ററുകൾ നീണ്ട വാഹനനിര.
ഡിസിആർബി ഡിവൈഎസ്പി സന്തോഷ്, ഇൻസ്പെക്ടർമാരായ അമൃത്രംഗൻ (കൊരട്ടി), എം.കെ.സജീവ് (ചാലക്കുടി), ആർടിഒ അനന്തകൃഷ്ണൻ, വെഹിക്കിൾ ഇൻസ്പെക്ടർ കെ.അശോക്കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസ്, ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയർ എ.അമൽ എന്നിവരും സ്ഥലത്തെത്തി.
ദേശീയപാത 544ലെ യാത്രയ്ക്കു മണിക്കൂറുകളോളം ജനം ഗതാഗതക്കുരുക്കിൽപെട്ടു വലയേണ്ടി വന്നതു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉൾപ്പെടെയുള്ളവർ ഫയൽ ചെയ്ത ഹർജിയെ തുടർന്നു പാലിയേക്കരയിലെ ടോൾ പിരിവു ഹൈക്കോടതി സ്റ്റേ ചെയ്തു ഉത്തരവിടുകയും ഇക്കാര്യം സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
സർവീസ് റോഡിൽ ടാർ ചെയ്ത്, രണ്ടാം ദിവസം ടാർ ഇളകിപ്പോയി കുഴി രൂപപ്പെട്ടതു വൻ വിവാദമായിരുന്നു. തുടർന്ന് ടാറിങ് മിശ്രിതം ഉപയോഗിച്ചു കുഴി അടച്ചെങ്കിലും ടാറിങ്ങിന്റെ ഗുണനിലവാരത്തെ കുറിച്ചു ആക്ഷേപം നിലനിൽക്കുകയാണ്.
ചിറങ്ങരയിൽ സർവീസ് റോഡ് പൂർണമായി ടാർ ചെയ്യാത്തതും ഗതാഗതക്കുരുക്കിനു കാരണമാണ്.
അടിപ്പാത നിർമാണത്തിനു മുന്നോടിയായി ചെയ്യേണ്ട ഡ്രെയ്നേജ് സംവിധാനം, സർവീസ് റോഡ്, കനാലുകളുടെ നിർമാണം എന്നിവയും പൂർത്തിയാക്കിയിട്ടില്ല.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വാഹനങ്ങൾ പലഭാഗത്തു നിന്നു വഴിതിരിച്ചു വിടുന്നതു തുടരും. ഇതിനു പുതിയ സമാന്തര പാതകൾ കൂടി കണ്ടെത്താനും ശ്രമമുണ്ട്.
ഇതുസംബന്ധിച്ച് പൊലീസും മോട്ടർ വാഹന വകുപ്പും ആക്ഷൻ പ്ലാൻ തയാറാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]