
ആമ്പല്ലൂർ മേഖലയിൽ നാടുലച്ച് കാറ്റ്; പരക്കെ നാശം
ആമ്പല്ലൂർ ∙ ശക്തമായ മഴയിലും കാറ്റിലും അളഗപ്പനഗർ കൈരളി നഗറിൽ തെങ്ങ് വീണ് മഞ്ഞളി ഡേവിസിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. കല്ലൂർ പാലയ്ക്കപറമ്പ് കൊളങ്ങരപറമ്പിൽ പത്മാക്ഷിയുടെ ഓടിട്ട
വീടിനു മുകളിൽ ചന്ദനമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു. കല്ലൂർ ഞെള്ളൂരിൽ ഗോപി പയ്യപ്പിള്ളിയുടെ വീടിനുമുകളിൽ മരം കടപ്പുഴകി വീണു.
പനന്തോടൻ സൂരജിന്റെ തൊഴുത്തിനു മുകളിലേക്ക് തെങ്ങ് വീണു. പ്രദേശത്ത് കവുങ്ങ് വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു.
കല്ലൂർ കൊച്ചുവീട്ടിൽ ആഷിഖിന്റെ വീടിനു മുകളിൽ മരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിനുള്ളിലേക്ക് വെള്ളം വീഴാൻ ആരംഭിച്ചതോടെ പഞ്ചായത്ത് അംഗങ്ങളായ സൈമൺ നമ്പാടൻ, സലീഷ് ചെമ്പാറ എന്നിവർ സ്ഥലത്തെത്തി ഇവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട
നടപടി സ്വീകരിച്ചു. കല്ലൂർ ആതൂർ നമ്പാടൻ മേരിയുടെ പറമ്പിലെ മരങ്ങൾ കടപുഴകി വീണ് വീടിന്റെ വാട്ടർ ടാങ്ക് തകർന്നു.
വരന്തരപ്പിള്ളി പള്ളിക്കുന്നിൽ മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് വൈദ്യുത തൂണുകൾ ഒടിഞ്ഞു. തൈവളപ്പിൽ ഷാജേഷിന്റെ വീടിന്റെ മുകളിലേക്ക് റബർ മരം വീണ് ട്രെസ്സിനു കേടുപറ്റി.
പടിഞ്ഞാറെ പെരുമ്പിള്ളിശേരി – ചേനം റോഡിൽ താമസിക്കുന്ന പറപ്പൂക്കര രാജുവിന്റെ വീടിനു മുകളിലേക്ക് കഴിഞ്ഞ ദിവസത്തെ കാറ്റിൽ കൂറ്റൻ മാവ് കടപുഴകി വീണപ്പോൾ. മാവ് വീണ് വീടിന് ഭാഗികമായി തകരാർ സംഭവിച്ചു.
തൃക്കൂർ പഞ്ചായത്തിലെ കാവല്ലൂരിൽ രാജു കിഴക്കൂടൻ, ഷാജു അയ്യഞ്ചിറ എന്നിവരുടെ കൃഷിയിടങ്ങളിൽ റബർ, മാവ്, തേക്ക് എന്നീ മരങ്ങൾ കടപുഴകി വീണു.
പുതുക്കാട് തെക്കേ തൊറവ് പള്ളം ഭാഗത്ത് ജോണി കുറ്റിക്കാടന്റെ വാഴകളും ഒടിഞ്ഞുവീണു. വരാക്കര കാളക്കല്ലിൽ കണ്ണംപടത്തി അലക്സിന്റെ 140 വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.
കൂടാതെ, മോട്ടർ ഷെഡിന്റെ ഷീറ്റുകളും തകർന്നു. വെണ്ടോർ വിജയ്നഗറിൽ കല്ലൂക്കാരൻ ജോണിയുടെ ജാതിമരങ്ങൾ കാറ്റിൽ മറിഞ്ഞുവീണു.
ആമ്പല്ലൂർ വടക്കുമുറിയിൽ മരംവീണ് വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു. വരന്തരപ്പിള്ളി വടക്കുമുറിയിലും തെങ്ങ് വീണ് വൈദ്യുതപോസ്റ്റ് ഒടിഞ്ഞുവീണു.
മരം വീണ് വീടുതകർന്നു
കൈപ്പറമ്പ്∙ പുറ്റേക്കരയിൽ കാറ്റിൽ മാവ് കടപുഴകി വീണ് വീട് തകർന്നു. പുറ്റേക്കര സ്വദേശി കെ.പി.
ബാബുവിന്റെ വീടിനു മുകളിലേക്കാണു മരം വീണത്. തിങ്കാളാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. പുത്തൻവീട്ടിൽ ശാന്തമ്മയുടെ പറമ്പിലെ മാവാണ് കടപുഴകി വീണത്.
അപകടത്തിൽ ബാബുവിന്റെ വീട് ഭാഗികമായി തകർന്നു.
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കൈപ്പറമ്പ്∙ പഞ്ചായത്തിലെ 2–ാം വാർഡിൽ കൈപ്പറമ്പ്– മഴുവഞ്ചേരി റോഡിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
വൈദ്യുതി കമ്പിയിലേക്ക് മരം പൊട്ടി വീണതിനാൽ മേഖലയിൽ ഇന്നലെ പൂർണമായി വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി വീണു പാണഞ്ചേരി പഞ്ചായത്തിലെ കരിപ്പക്കുന്ന് കരോട്ടിച്ചാൽ തൊഴുത്തുംപറമ്പിൽ സുമയുടെ വീടിന്റെ മുകൾഭാഗം തകർന്ന നിലയിൽ.
തെങ്ങ് വീണ് വീട് തകർന്നു
പട്ടിക്കാട് ∙ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി വീണു കരിപ്പക്കുന്ന് കരോട്ടിച്ചാൽ തൊഴുത്തുംപറമ്പിൽ സുമയുടെ വീട് ഭാഗികമായി തകർന്നു.
ഓടിട്ട മേൽകൂര പൂർണമായും തകർന്നു.
ബന്ധുക്കളായ അനുവും ഭാര്യ ശാമിലിയും മകൻ അർജുനുമാണു വീട്ടിൽ ഉണ്ടായിരുന്നത്. കാറ്റിന്റെ വലിയ ശബ്ദം കേട്ടപ്പോൾ വീട്ടുകാർ പുറത്തിറങ്ങി നിന്നു.
എന്നാൽ മഴ പെയ്തപ്പോൾ അകത്തു കയറിയ ഉടനെയാണു തെങ്ങ് വീണത്. കട്ടിൽ, കിടക്ക, ടിവി എന്നിവ കേടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]