
മിനിറ്റുകളുടെ വ്യത്യാസത്തിൽ രക്ഷ: പഹൽഗാമിലെ വെടിയൊച്ചയുടെ ഭീതി മാറാതെ അച്ഛനും മകനും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ മിനിറ്റുകളുടെ അകലത്തിലാണു അഴീക്കോട് കൊട്ടിക്കൽ സ്വദേശി ഇബ്രാഹിമും മകൻ ഒമർ ഇബ്രാഹിമും കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. വെടിയൊച്ചയുടെയും അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോകുന്ന ആംബുലൻസുകളും സൈനിക വാഹനങ്ങളും ചീറി പായുന്ന ദൃശ്യങ്ങളും മനസ്സിൽ നിന്നു മായുന്നില്ല.
26 ന് രാത്രി വീട്ടിൽ എത്തിയ സംഘം ബന്ധുക്കളോട് വിവരം പങ്കുവയ്ക്കുമ്പോഴും നെടുവീർപ്പിലാണ്.17 നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ വാപ്പയും എറിയാട് കെവിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മകനും യാത്ര തിരിച്ചത്.ആദ്യം ആഗ്ര,20ന് വൈകിട്ട് ജമ്മുവിലേക്ക് ബസ് മാർഗം പോയി.
22 ന് പഹൽഗാമിൽ 12.30ന് എത്തി. ബൈസരൺ താഴ്വരയിൽ ഭീകരാക്രമണം നടക്കുമ്പോൾ അധികം അകലെയല്ലാതെ ഇവർ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടതോടെ അപകടം ആകുമോ എന്നു ആശങ്കയോടെ നിന്നപ്പോഴാണ് മലയാളികൾ ഉൾപ്പെടെ ടൂറിസ്റ്റുകൾ വേഗത്തിൽ വരുന്നതു കണ്ടത്. അവർക്കും അപകടം എന്തോ നടന്നു. എന്നു മാത്രമേ അറിയുമായിരുന്നുള്ളു. പിന്നീട് സൈനികരോട് ചോദിച്ചു ഉറപ്പു വരുത്തി. ശ്രീനഗർ ഹോട്ടലിൽ എത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ന് ഡൽഹിയിലേക്കും രാത്രിയോടെ കൊച്ചിയിലും എത്തി.