
വീടിന്റെ ഒരു ഭാഗം മകൾ പൊളിച്ചു, 86 വയസ്സുള്ള ധനലക്ഷ്മി ‘കണ്ണീർ മഴയത്ത് ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവില്വാമല ∙ 86 വയസ്സുള്ള സ്ത്രീക്ക് സമാധാനമായും സന്തോഷമായും വീട്ടിൽ കഴിയുന്നതിനു മകളും മരുമകനും സൗകര്യമൊരുക്കണമെന്ന് മെയ്ന്റനൻസ് ട്രൈബ്യൂണൽ ഉത്തരവിനു പിന്നാലെ വീടിന്റെ ഒരു ഭാഗം മകൾ അറ്റകുറ്റപ്പണികൾക്കായി പൊളിച്ചു. വീടിന്റെ മറ്റേ ഭാഗത്തുള്ള മുറിയിൽ കഴിഞ്ഞിരുന്ന വയോധിക ഇപ്പോൾ ഒരു വശത്ത് മേൽക്കൂര ഇല്ലാത്തതിനാൽ മഴഭീതിയിൽ കഴിയുകയാണ്. പ്രതിമാസം മകൾ 6500 രൂപ വീതം നൽകണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് കുത്താമ്പുള്ളി ശിവനഗറിൽ ധനലക്ഷ്മി പറയുന്നു. തന്നെ നോക്കിക്കൊള്ളാമെന്ന വ്യവസ്ഥയിൽ വീടും സ്വത്തും നൽകിയെങ്കിലും തന്നെ പരിപാലിക്കുന്നില്ലെന്നു കാണിച്ചാണ് ധനലക്ഷ്മി കലക്ടർക്കു പരാതി നൽകിയിരുന്നു.
കലക്ടർ ഇത് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വിട്ടു. സബ് കലക്ടറുടെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണലിലെ ആദ്യ വിചാരണയ്ക്കു മകൾ ഹാജരായെങ്കിലും രണ്ടാം വിചാരണയിൽ ഹാജരായില്ല. വീടും സ്ഥലവും തിരികെ വേണമെന്നത് വസ്തുതർക്കം ആയതിനാൽ അതിൽ ട്രൈബ്യൂണൽ ഇടപെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് മാസം 6500 രൂപ 10ാം തീയതിക്കു മുൻപ് അക്കൗണ്ടിലോ രേഖാമൂലമോ നൽകണമെന്ന് ഉത്തരവിട്ടത്. മാർച്ച് 5ന് ഉത്തരവ് എതിർകക്ഷികൾക്ക് എത്തിച്ചുനൽകി. ദിവസങ്ങൾക്കകം വീടിന്റെ ഒരു ഭാഗം പൊളിച്ചു. ഇതോടെ മഴ വന്നാൽ വെള്ളം മുഴുവൻ ധനലക്ഷ്മി താമസിക്കുന്ന മുറിക്കകത്താകും എന്നതാണ് സ്ഥിതി. ഉത്തരവ് നടപ്പാക്കേണ്ട പൊലീസ് ആകട്ടെ വിഷയത്തിൽ ഇടപെടുന്നില്ലെന്നും ധനലക്ഷ്മിക്കു പരാതിയുണ്ട്.