തൃശൂർ ∙ പൊലീസ് ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സ് ഫ്ലാറ്റിന്റെ വാതിൽ പട്ടാപ്പകൽ കുത്തിത്തുറന്നു നാലു പവൻ സ്വർണാഭരണവും 50,000 രൂപയും കവർന്നു. ഡിഐജി, കമ്മിഷണർ ഓഫിസുകൾക്കു വിളിപ്പാടകലെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ഫ്ലാറ്റിലാണു കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്.
ഡിഐജി ഓഫിസ് പരിസരത്തെ ഇരട്ടച്ചിറ ക്ഷേത്രം, മാരിയമ്മൻ കോവിൽ എന്നിവിടങ്ങളിലെ മോഷണം പൊലീസിനു നാണക്കേടായതിനു പിന്നാലെയാണു പുതിയ സംഭവമെന്നതിനാൽ മോഷണവിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈസ്റ്റ് പൊലീസ് കേസെടുത്തെന്നാണു സൂചന.
പൊലീസ് ഉദ്യോഗസ്ഥർ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണു മോഷണം നടന്നത്.
ആളില്ലാത്ത തക്കംനോക്കി മുൻവാതിലിന്റെ പൂട്ടുതകർത്ത് ഉള്ളിൽ കടന്നാണു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് അതീവ രഹസ്യമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രമോഷണങ്ങളിലെ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിയാത്തതിന്റെ തലവേദന തുടരുമ്പോഴാണു പുതിയ സംഭവം.
കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണു ക്ഷേത്രങ്ങളിൽ മോഷണം നടന്നത്.
പോസ്റ്റ് ഓഫിസ് റോഡരികിൽ മാരിയമ്മൻ കോവിലിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 5000 രൂപയോളം കവർന്നിരുന്നു. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ഭാരവാഹികളാണു പൊലീസിനെ വിവരമറിയിച്ചത്.
തൊപ്പി ധരിച്ചെത്തിയയാൾ മോഷണം നടത്താനെത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ പിടികൂടാനായില്ല. ശക്തൻ മാർക്കറ്റിനു സമീപത്തെ ഇരട്ടച്ചിറ ക്ഷേത്രത്തിലും ഭണ്ഡാരം തകർക്കാൻ ശ്രമമുണ്ടായി.
മോഷണത്തിനുപയോഗിച്ച ചുറ്റികയും ഇരുമ്പുകമ്പിയും ക്ഷേത്രപരിസരത്തു നിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

