കോടശേരി ∙ പുളിങ്കര സെന്റ് മേരീസ് പളളിയിൽ അമ്പ് തിരുനാളിന് മോൺ.വിൽസൺ ഈരത്തറ കൊടിയേറ്റി. തുടർന്ന് പ്രവാസി സംഗമം നടത്തി.
ഇന്ന് രാവിലെ 6.45 ന് കുർബാന, അമ്പ് വെഞ്ചരിപ്പ്, തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. ഫാ.ജിജി കുന്നേൽ കാർമികത്വം വഹിക്കും.
വൈകിട്ട് 4 ന് നൊവേന വടക്കേ പുളിങ്കര കപ്പേളയിൽ, 4.30ന് ലദീഞ്ഞ്, നൊവേന (ചെമ്പൻകുന്ന് പ്രാർഥനാലയത്തിൽ) , 5ന് (പൊന്നാമ്പിയോളി കപ്പേള), 5.30ന് നൊവേന ( കാരാപാടം കപ്പേള), 6ന് നൊവേന ( കുറ്റിച്ചിറ കപ്പേള), രാത്രി 9 ന് അമ്പു സമാപനം, വാദ്യമേളം, വാനിൽ വർണ കാഴ്ച.
28 ന് 6.45നും 10നും കുർബാന, ഫാ.റാഫേൽ പഞ്ഞിക്കാരൻ, ഫാ.ഫ്രീജോ പാറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. 4 ന് കുർബാന, തിരുനാൾ പ്രദക്ഷിണം, തുടർന്ന് കുർബാന ആശിർവാദം.
29 ന് രാവിലെ 6.30 നും വൈകിട്ട് 5 നും കുർബാന, വൈകിട്ട് 6ന് പൊതുസമ്മേളനം (കുറ്റിച്ചിറ പന്തലിൽ), തുടർന്ന് അമ്പ് പ്രദക്ഷിണം, വൈകിട്ട് 9.30ന് പ്രദക്ഷിണം സമാപനം, തുടർന്ന് വർണ മഴ, 30 ന് രാവിലെ 6.30ന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

