ചാലക്കുടി ∙ ചേരി പുനരധിവാസത്തിനായുള്ള നഗരസഭയുടെ സുവർണ ഗൃഹം പദ്ധതി വഴി കൂടുതൽ ഭവനരഹിതർക്കു സ്ഥലവും വീടും നൽകുന്നതിനു പ്രഥമ പരിഗണന നൽകുമെന്നു ചുമതലയേറ്റ നഗരസഭാധ്യക്ഷ ആലീസ് ഷിബു അറിയിച്ചു. ചാലക്കുടി ടൗണിൽ വർധിച്ചു വരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികളുണ്ടാകും.
റെയിൽവേ സ്റ്റേഷൻ റോഡിനെയും ട്രാംവേ റോഡിനെയും ബന്ധിപ്പിച്ചു ബൈലൈൻ നിർമാണം പൂർത്തീകരിക്കൽ, പോട്ടയിൽ കമ്യൂണിറ്റി ഹാൾ നിർമാണം എന്നിവയും പരിഗണനപ്പട്ടികയിലുള്ള പദ്ധതികളാണ്. സമ്പൂർണ മാലിന്യ നിർമാർജനം ആധുനികവൽക്കരിക്കുകയും നഗര സൗന്ദര്യവൽക്കരണത്തിന് പ്രാധാന്യം നൽകുകയും ചെയ്യുമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.
യുഡിഎഫിനു ഭരണം ലഭിച്ച ചാലക്കുടിയിൽ നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട
ആലീസ് ഷിബുവിനു (കോൺഗ്രസ്) കോൺഗ്രസ് വിമതനായി ജയിച്ച ബിൽഫി ജോർജിന്റേതടക്കം 23 വോട്ട് ലഭിച്ചു. സൂസി സുനിൽ പേരു നിർദേശിച്ചു.
റീന ഡേവിസ് പിന്താങ്ങി. എതിർ സ്ഥാനാർഥിയായി മത്സരിച്ച അൽഫോൻസ ചാക്കോയ്ക്ക് (സിപിഎം) സ്വതന്ത്ര കൗൺസിലർ വിൻസന്റ് പാണാട്ടുപറമ്പിലിന്റേത് അടക്കം 13 വോട്ടുകൾ ലഭിച്ചു.
ഉഷ പരമേശ്വരൻ പേരു നിർദേശിച്ചു
. ബിന്ദു ശശികുമാർ പിന്താങ്ങി.
നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു യുഡിഎഫിനായി മത്സരിച്ച കെ.വി.പോൾ (കോൺഗ്രസ്) തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ പോളിനു 23 വോട്ടും എതിർ സ്ഥാനാർഥി ജിൽ ആന്റണിക്കു (സിപിഎം) 13 വോട്ടും ലഭിച്ചു.
പോളിന്റെ പേരു വത്സൻ ചമ്പക്കര നിർദേശിച്ചു. ഒ.എസ്.ചന്ദ്രൻ പിന്താങ്ങി.
ജില്ലിന്റെ പേരു നിധിൻ പുല്ലൻ നിർദേശിച്ചു. വി.ജെ.ജോജി പിന്താങ്ങി.
എൻഡിഎ കൗൺസിലർ കെ.ബി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പിൽനിന്നു വിട്ടു നിന്നു.
അഡീഷനൽ ഡിഎഫ്ഒ ടി.ജെ.മാത്യു വരണാധികാരിയായിരുന്നു. ആലീസ് ഷിബു നഗരസഭാധ്യക്ഷയാകുന്നതു രണ്ടാം വട്ടമാണ്.
വനിതകൾക്ക് അധ്യക്ഷ സ്ഥാനത്തു സംവരണം ആദ്യമായി ഏർപ്പെടുത്തിയ 2000-2005 കാലഘട്ടത്തിൽ അവസാന ഒരു വർഷം ആലീസായിരുന്നു അധ്യക്ഷ.
അന്ന് ആദ്യ ഊഴത്തിൽ രണ്ടര വർഷം കൊച്ചുത്രേസ്യ തോമസും രണ്ടാമൂഴത്തിൽ ഒന്നര വർഷം മേരി നളനും അധ്യക്ഷരായിരുന്നു.
പിന്നീട് ഉപാധ്യക്ഷയായി രണ്ടു വട്ടം പ്രവർത്തിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടിലേറെയായി നഗരസഭാ കൗൺസിലറാണ്.
നഗരസഭാ കൗൺസിലിലേക്ക് ആറാം തവണയാണു തിരഞ്ഞെടുക്കപ്പെട്ടത്. തച്ചുടപ്പറമ്പ് 32-ാം വാർഡിൽ നിന്നു 421 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ വിജയം.
ആദ്യ തിരഞ്ഞെടുപ്പിനു ശേഷം നടന്ന 5 തിരഞ്ഞെടുപ്പിലും നോട്ടിസ്, പോസ്റ്റർ, ചുമരെഴുത്ത്, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗം തുടങ്ങിയ പ്രചാരണങ്ങൾ ഒന്നുമില്ലാതെയായിരുന്നു വിജയം.
ഇത്തവണയും അതു തുടർന്നു. കുടുംബശ്രീയിലൂടെയാണ് തുടക്കം.
1995ൽ നഗരസഭയുടെ പ്രഥമ സിഡിഎസ് ചെയർപഴ്സനായിരുന്നു. നിലവിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്.
27–ാം വാർഡിൽ നിന്നുള്ള കൗൺസിലറാണു കെ.വി.പോൾ.
മൂന്നാം തവണയാണു നഗരസഭാ കൗൺസിലറാകുന്നത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

