ഗുരുവായൂർ ∙ ചെമ്പൈ സംഗീതോത്സവ വേദിയിൽ ഇനി ആകാശവാണി ഗ്രേഡ് കലാകാരന്മാരുടെ കച്ചേരി നടക്കും. ഇന്നു മുതൽ ഏകാദശി ദിവസമായ ഡിസംബർ 1 വരെ രാവിലെ 9.30 മുതൽ 12.30 വരെയും രാത്രി 7.35 മുതൽ 8.30 വരെയുമാണ് കച്ചേരികൾ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത്.
ഇന്നു രാവിലെ 9.30ന് ഗുരുവായൂർ ക്ഷേത്രത്തിലെ നാഗസ്വര വിദ്വാൻ മാവേലിക്കര അഖിൽ കൃഷ്ണയുടെ നാഗസ്വര കച്ചേരിയോടെ പ്രക്ഷേപണം തുടങ്ങും.
തുടർന്ന് ഭരത് നാരായണൻ, എൽ.ശിവദർശന, ആനന്ദ് കെ.രാജ്, ശർമിള, രജു നാരായണൻ, ശ്രീരഞ്ജിനി കോടമ്പിള്ളി, നെടുംകുന്നം വാസുദേവൻ, സുമതി നാരായണൻ എന്നിവർ കച്ചേരികൾ അവതരിപ്പിക്കും. രാത്രി 7.35 മുതൽ എസ്.നവീൻ, ശ്വേത പ്രസാദ് ഹൈദരാബാദ്, എം.കെ.ശങ്കരൻ നമ്പൂതിരി എന്നിവരുടെ കച്ചേരികളാണ്.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ 3 പ്രശസ്ത സംഗീതജ്ഞരുടെ സ്പെഷൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നത് ഇന്നലെ പൂർത്തിയായി.സ്പെഷൽ കച്ചേരിയിൽ അവസാന ദിവസമായ ഇന്നലെ ഡോ.
ജി.ബേബി ശ്രീറാം, അടൂർ സുദർശൻ എന്നിവർ കച്ചേരികൾ അവതരിപ്പിച്ചു. തുടർന്ന് കൃഷ്ണനാട്ടം പദകച്ചേരിയും ദേവസ്വം വാദ്യവിദ്യാലയം അവതരിപ്പിച്ച താളവാദ്യ സമന്വയവും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

