സെന്റർ കോഓർഡിനേറ്റർ
കൊടുങ്ങല്ലൂർ ∙ ബിആർസിയിൽ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 29 ന് രാവിലെ 10 ന് ബിആർസിയിൽ.
സുധർമ സ്പെഷ്യൽറ്റി ലബോറട്ടറി ഹെൽത്ത് ചെക്കപ് ക്യാംപ് നാളെ മുതൽ
തൃശൂർ∙ മലയാള മനോരമയുടെ സഹകരണത്തോടെ സുധർമ സ്പെഷ്യൽറ്റി ലബോറട്ടറി ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു.
പ്രമേഹം, രക്തസമ്മർദം, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോളിന്റെ എല്ലാ തരങ്ങളും), കരൾ സംബന്ധമായ രോഗങ്ങൾ, ഫാറ്റി ലിവർ, വൃക്കരോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ എന്നിവയുടെ പരിശോധനയാണ് നടത്തുന്നത്. 1400 രൂപയോളം ചെലവ് വരുന്ന ഈ ടെസ്റ്റുകൾ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 850 രൂപയ്ക്ക് ലഭിക്കും.
ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസികയും 2026ലെ ആരോഗ്യം ഡയറിയും (690 രൂപ വില വരുന്നത്) സൗജന്യമായി ലഭിക്കും.ഒരു വർഷത്തേക്ക് സുധർമ സ്പെഷ്യൽറ്റി ലബോറട്ടറിയിൽനിന്ന് ചെയ്യുന്ന ഹെൽത്ത് പാക്കേജുകളും സ്പെഷൽ ടെസ്റ്റുകളും ഒഴികെയുള്ള തുടർപരിശോധനകൾക്ക് 10% ഡിസ്കൗണ്ടുമുണ്ട്.നാളെ മുതൽ നവംബർ 10 വരെ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. സുധർമ സ്പെഷ്യൽറ്റി ലബോറട്ടറിയുടെ ചാവക്കാട്, എരുമപ്പെട്ടി, വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ എന്നീ ബ്രാഞ്ചുകളിലാണ് ക്യാംപ്.റജിസ്ട്രേഷന് ബന്ധപ്പെടുക: എരുമപ്പെട്ടി 9207 363 333, 04885 263 333 പഴയന്നൂർ 9048 424 433, 04884 224 433.
ഒട്ടുപാറ – വടക്കാഞ്ചേരി 9048 296 733, 04884 296 733. ചാവക്കാട് 9562 991 333, 04872 993 133.
ചേലക്കര 9544252 333, 04884252 333.
ഡയാലിസിസ് ടെക്നിഷ്യന്റെ ഒഴിവ്
പുതുക്കാട് ∙ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11.30ന് പുതുക്കാടുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
ഫോൺ: 0480 2751232.
സീറ്റൊഴിവ്
അമ്പലപുരം∙ പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ ഡിപ്ലോമ സ്പെഷൽ എജ്യുക്കേഷൻ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ 31 വരെ. 8943166166.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

