ചേർപ്പ് ∙ നിരന്തരമായ കർഷകരുടെ ആവശ്യങ്ങൾ അധികൃതർ അവഗണിക്കുന്ന കാരണം കർഷകർക്ക് തുടർച്ചയായി നഷ്ടമുണ്ടാകുന്നതിനാൽ ഇത്തവണ 100 ഏക്കർ വരുന്ന എട്ടുമന പടവിൽ നെൽക്കൃഷി ഇറക്കേണ്ടെന്ന് തീരുമാനം. ഒരു പൂവും, ഇരുപൂവും ഒക്കെയായി മികച്ച രീതിയിൽ കൃഷി നടത്തിയിരുന്ന ഈ പാടശേഖരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ ബന്ധപ്പെട്ട
അധികൃതർക്കുണ്ടാകുന്ന വീഴ്ചയിൽ പ്രതിഷേധിച്ചാണ് തങ്ങളുടെ ഈ തീരുമാനമെന്ന് പടവ് സെക്രട്ടറി സൈറ ബാനു അറിയിച്ചു.
പടവിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച 30 എച്ച്പി സമ്മേഴ്സമ്പിൾ പമ്പാണ് ഇപ്പോൾ ഇവിടെ ഉപയോഗിക്കുന്നത്. വർഷക്കാലം കഴിഞ്ഞ് വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴേക്കും പടവിലെ കെഎൽഡിസി ചാലിലൂടെ ക്രമാതീതമായി വെള്ളം വരികയും അതിനൊപ്പം വേനൽ മഴ പെയ്യുകയും കൂടി ചെയ്യുമ്പോൾ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്.നാലഞ്ചു വർഷമായി ഇതു തന്നെയാണ് സ്ഥിതി. കെഎൽഡിസി ചാലിലൂടെ പടിഞ്ഞാറൻ മേഖലയിലെ പടവുകളിലേക്ക് വെള്ളം കൊണ്ടു പോവുന്നത് വലിയതോതിൽ പടവിലേക്ക് കയറി കൃഷി നശിക്കുന്നത് പതിവാണ് .
ഓരോ തവണയും അടുത്ത തവണ ശരിയാകും എന്ന് പ്രതീക്ഷിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് ദുരിതം മാത്രമാണ് ബാക്കി. ഓരോ തവണയും കർഷകർക്ക് അധ്വാനവും പണവും നഷ്ടമാകുമ്പോഴും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർക്ക് അലംഭാവമാണ്. വർഷങ്ങളായി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കൃഷിവകുപ്പ് അധികൃതരുടെ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പ്രശ്ന പരിഹാരം ഉണ്ടാവാത്തതിനെ തുടർന്നാണ് ഇനിയും നഷ്ടം സഹിച്ച് കൃഷി ഇറക്കേണ്ടെന്നു തീരുമാനിച്ചതെന്നു കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]