കാഞ്ഞാണി∙ കാഞ്ഞാണി –മണലൂർ റോഡിൽ പുത്തൻകുളം ബസ് സ്റ്റോപ്പിനോട് ചേർന്ന് കെഎസ്ഇബി സബ് സ്റ്റേഷനടുത്തുള്ള 60 വർഷം മുൻപ് നിർമിച്ച പുത്തൻകുളം ഇപ്പോൾ ആർക്കും വേണ്ടാത്ത സ്ഥിതിയായി. കുളം നിർമിച്ചപ്പോൾ സ്വിമ്മിങ് പൂളാക്കി മാറ്റുക, കുട്ടികളെ നീന്തൽ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഏകദേശം ഒന്നര ഏക്കറോളം വിസ്തൃതിയിലാണ് കുളം. 3 വർഷം മുൻപ് കുളം വൃത്തിയാക്കി.എന്നാൽ പുല്ലും ചണ്ടിയും കുളത്തിന്റെ കരയിൽനിന്നു നീക്കിയില്ല.
മഴ പെയ്തപ്പോൾ അവ വീണ്ടും കുളത്തിലേക്ക് വീണു.
കുളമാകെ വീണ്ടും പുല്ലും ചണ്ടിയും നിറഞ്ഞു. അതേസമയം, മണലൂർ പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൻകുളം 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അറിയിച്ചു.
ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. മഴ മാറിയാൽ പണികൾ തുടങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]