മാപ്രാണം∙ വാതിൽമാടം ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണി പ്രശ്നം പരിഹരിക്കാതെ നഗരസഭ. നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
സംരക്ഷണ ഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിക്കാമെന്ന് എംപിയുടെ പ്രഖ്യാപനം ഉണ്ടായിട്ടും നഗരസഭ തുടർനടപടികൾ സ്വീകരിക്കുന്നില്ല. മന്ത്രി ആർ.ബിന്ദുവിന്റെ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഉന്നതിയിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി സംരക്ഷണ ഭിത്തി നിർമിക്കാൻ എംപി ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചു.
ഈ ഫണ്ട് ലഭ്യമാക്കി സംരക്ഷണ ഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതിയിലെ 30 കുടുംബങ്ങൾ ഒപ്പുവച്ച അപേക്ഷ ജൂൺ 19ന് കെ–സ്മാർട്ട് വഴി നഗരസഭയ്ക്ക് നൽകി. എന്നാൽ എംപി ഫണ്ടിനെ പ്പറ്റി അറിയിപ്പു ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ ചെയർപഴ്സൻ മേരിക്കുട്ടി ജോയ് പറയുന്നത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല് കുടുംബങ്ങളിൽ ഒരു കുടുംബം ഇതിനിടയിൽ വേറെ സ്ഥലം വാങ്ങി.
മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി കുഴിക്കാട്ടുകോണത്ത് സ്ഥലം കണ്ടെത്തി. എന്നാൽ ഭൂമിയുടെ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് കുടുംബങ്ങളുടെ കയ്യിൽ പണം ഇല്ലാത്തതിനാൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ ഒപ്പം പദ്ധതിയിൽ ഇതിനായുള്ള തുക കണ്ടെത്തി. പൊറത്തിശ്ശേരി കാർണിവലിന്റെ സമാപന ചടങ്ങ് നടക്കുന്ന ഒക്ടോബർ 19ന് തുക കുടുംബങ്ങൾക്ക് കൈമാറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]