ചാലക്കുടി ∙ നഗരസഭയെയും മേലൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ചാലക്കുടിപ്പുഴയിലുള്ള കൂടപ്പുഴ തടയണയുടെ മുകളിലൂടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നതു തടയാൻ നടപടിയെടുക്കണമെന്നു മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു. കുത്തൊഴുക്കുള്ള പുഴയിലെ തടയണയിലൂടെ അപകടകരമായി വാഹനങ്ങൾ കടന്നു പോകുന്നതു യാത്രക്കാരുടെ ജീവനു ഭീഷണിയാണ്.
ഇതിലൂടെ വാഹന യാത്ര നിരോധിച്ചെന്നു കാണിച്ചു അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിലക്കു ലംഘിച്ചു ഒട്ടേറെ വാഹനങ്ങളാണു തടയണയ്ക്കു മുകളിലൂടെ യാത്ര ചെയ്യുന്നത്.
ഒരു മാസത്തിനിടയിൽ രണ്ടു പേർ ഇവിടെനിന്ന് പുഴയിൽ വീണു. ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
തടയണയിൽ ശരിയായ രീതിയിൽ ഷട്ടറുകൾ സ്ഥാപിക്കാത്തതും പ്രശ്നമായിരുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ നീക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.
തടയണ തുറക്കാൻ സാധിക്കാതെ വന്നാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യും. തടയണയിലൂടെയുള്ള വാഹന ഗതാഗതം തടയണമെന്നും ഷട്ടറുകൾ ശാസ്ത്രീയമായി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു മേലൂർ സ്വദേശി റോയ് പോൾ മേച്ചേരി കലക്ടർക്കു പരാതി നൽകിയിരുന്നു.
മൈനർ ഇറിഗേഷൻ എക്സി.
എൻജിനീയർ, അസി. എക്സി.
എൻജിനീയർ, അസി. എൻജിനീയർ എന്നിവരടങ്ങിയ സംഘമാണു സ്ഥലത്തെത്തി പരിശോധന നടത്തിയത്.
പരാതിക്കാരിൽ നിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വാഹനങ്ങൾ കടന്നു പോകുന്നതു തടയാനായി തടയണയുടെ ഇരു പ്രവേശന ഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്നു മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു.
ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി. 2 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് കരുതുന്നത്.
സർക്കാർ അനുമതി ലഭിച്ചാൽ വൈകാതെ ക്രോസ് ബാർ സ്ഥാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]