കൊടുങ്ങല്ലൂർ ∙ അറസ്റ്റ് വാറന്റുമായി എത്തിയ പൊലീസിനെ കണ്ടു പ്രതി കുളത്തിൽ ചാടി. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് അനുനയിപ്പിച്ചു കുളത്തിൽ നിന്നു കയറ്റി.
പിന്നീട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് സ്വദേശി വടക്കൻ വീട്ടിൽ ആഷിക്കിനെ (അച്ചു–34) ആണ് അറസ്റ്റ് ചെയ്തത്. സൈബർ കേസിൽ വാറന്റുമായി എത്തിയ പൊലീസിനെ കണ്ട് ഇയാൾ ചന്തപ്പുരയിലെ ദളവ കുളത്തിൽ ചാടുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ഇയാൾക്കു ലൈഫ് ജാക്കറ്റ് ഇട്ടു നൽകി. തുടർന്നാണ് ഇയാളെ കരയ്ക്കു കയറ്റിയത്.
2021ൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട
യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിയോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്നപ്പോൾ യുവതി അറിയാതെ എടുത്ത ഫോട്ടോയും വിഡിയോയും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചു എന്നാണ് കേസ്.
ഇരിങ്ങാലക്കുട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതി ജാമ്യം എടുത്തു ഒളിവിൽ പോയിരുന്നു.
കോടതിയിൽ വിചാരണയ്ക്കു ഹാജരാകാതെ മുങ്ങി നടന്ന ആഷിക്കിനെ പിടികൂടുന്നതിനു കോടതി വാറന്റ് പുറപ്പെടുവിച്ചു.
ഈ വാറന്റ് പ്രകാരം അന്വേഷണം നടത്തി വരവേയാണ് ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തു ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിനു ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം അവിടെ എത്തുകയായിരുന്നു.
സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ഗ്രേഡ് എസ്ഐ ടി.എൻ.അശോകൻ, സിപിഒമാരായ ഷിബു വാസു, അനീഷ് പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]