25 അടി ഉയരത്തിലുള്ള മതിൽ തകർന്നുവീണു; അശാസ്ത്രീയമായ നിർമാണമെന്ന് പരാതി
വടക്കാഞ്ചേരി ∙ കനത്ത മഴയിൽ വാഴാക്കോട് പെട്രോൾ പമ്പിന്റെ പിൻവശത്തെ 25 അടിയിലേറെ ഉയരത്തിലുള്ള മതിൽ ഇന്നലെ ഉച്ചയ്ക്ക് തകർന്നുവീണു. അകമല ബ്ലോക്ക് ഓഫിസിനു സമീപത്തെ കാക്കത്തുരുത്തിൽ കെ.പി.വർഗീസിന്റെ വീട്ടുമുറ്റത്തേക്കാണു മതിലിന്റെ കുറേ ഭാഗം വീണത്.
വീട്ടുമതിലും മുമ്പിലെ തെരുവുവിളക്കിന്റെ പോസ്റ്റും തകർന്നു. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
വർഗീസ്, ഭാര്യ ലിസി, മകൻ റിന്റോ, മരുമകൾ റെജി എന്നിവരും എട്ടും നാലും വയസ്സുള്ള പേരക്കുട്ടികളുമാണ് വീട്ടിൽ താമസം. വേലൂർ സ്വദേശി ലോഫി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണു പെട്രോൾ പമ്പ്.
അശാസ്ത്രീയമായ നിർമാണമാണു മതിൽ തകർന്നുവീഴാൻ കാരണമെന്നാണ് ആക്ഷേപം. വിവരമറിഞ്ഞ് പൊലീസും റവന്യു അധികൃതരും നഗരസഭ കൗൺസിലർമാരായ കെ.യു.പ്രദീപ്, ബുഷ്റ റഷീദ് എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]