തൃശൂർ∙ വൈദ്യരത്നം ആയുർവേദ കോളജിലെ കെപിസിടിഎ യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ അനാസ്ഥയ്ക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരിദിനം ആചരിച്ചു. എൻട്രി കേഡർ (അസിസ്റ്റന്റ് പ്രഫസർ) തസ്തികയിലെ ശമ്പള സ്കെയിലിലെ അപാകതകൾ പരിഹരിക്കുക, എൻസിഐഎസ്എം എംഇഎസ്എആർ 2024 പ്രകാരമുള്ള ആശുപത്രി, അധ്യാപക, അനധ്യാപക തസ്തികകൾ അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന്റെ ഭാഗമായി ഉന്നയിച്ചത്.
വർഷങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും അനുവദിക്കുക, എയ്ഡഡ് സ്ഥാപനങ്ങളിൽ അനുവദിക്കുന്ന വികസന ഫണ്ട് കാലാനുസൃതമായി വർധിപ്പിച്ച് സമയബന്ധിതമായി നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കെപിസിടിഎ യൂണിറ്റ് മുന്നോട്ടുവച്ചു.
ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ തുടർന്നും വൈകിയാൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കെപിസിടിഎ ഭാരവാഹികൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

