അളഗപ്പനഗർ ∙ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കോൺഗ്രസ് ഓഫിസിലേക്ക് പാഞ്ഞുകയറി അപകടം. 6 പേർക്ക് പരുക്ക്.
ആരുടെയും നില സാരമുള്ളതല്ല. വൈകിട്ട് 6.15ന് യൂണിയൻ സ്റ്റോപ്പിനു സമീപമുള്ള വളവിൽ തൃശൂർ പള്ളിക്കുന്ന് പൂക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പിഎം ട്രാവൽസ് ബസാണ് നിയന്ത്രണം വിട്ടത്.
വരന്തരപ്പിള്ളി ഭാഗത്തേക്കുള്ള ബസ് എതിർവശത്തെ ട്രാക്കും കാനയും മറികടന്ന് മതിൽ ഇടിച്ചുതകർത്താണ് കോൺഗ്രസ് ഓഫിസ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയത്.
ഈ സമയം എതിർവശത്തുനിന്നും മറ്റു വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ബസിന്റെ മുൻഭാഗം തകർന്നു. ഓഫിസ് കെട്ടിടത്തിനും മുൻപിലെ കൊടിമരത്തിനും കേടുപാടുകളുണ്ട്.
ബസിന്റെ ലീഫ് പൊട്ടി പോയത് അപകടകാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഓഫിസ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പഞ്ചായത്തംഗം ദിനിൽ പാലപറമ്പിലിന്റെ ബൈക്കിന് കേടുപാട് സംഭവിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

