കുഴൂർ ∙ ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കൂടുതൽ തോതിൽ വ്യാപിക്കുന്നതു തടയാൻ കണക്കൻകടവിൽ താൽക്കാലിക തടയണ നിർമിക്കുന്ന ജോലികൾക്കു തുടക്കമായി. എല്ലാ വർഷവും മൺസൂണിന് ശേഷം ലക്ഷങ്ങൾ ചെലവഴിച്ചാണ് താൽക്കാലിക തടയണ നിർമിക്കുന്നത്.
എന്നാൽ ഉപ്പുവെള്ളം പുഴയിൽ വ്യാപിക്കുന്നതു തടയാനുള്ള സ്ഥിരം സംവിധാനം ഇപ്പോഴും നടപ്പാക്കാനായിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച കണക്കൻകടവ് റെഗുലേറ്ററിലെ ഷട്ടറുകൾ പൂർണമായും അറ്റകുറ്റപ്പണികൾ നടത്താനും കഴിഞ്ഞിട്ടില്ല.
ഇതിനു പകരമായാണ് കോഴിത്തുരുത്തിൽ മണൽ കൊണ്ടുള്ള തടയണ നിർമിക്കുന്നത്.
ഇതിനായി ഏതാനും ദിവസം മുൻപു തന്നെ ഡ്രജർ എത്തിച്ചിരുന്നു. ഇത് ഉപയോഗിച്ച് പുഴയിൽ നിന്ന് മണലെടുത്ത് ബണ്ട് ഒരുക്കും.
എന്നാൽ കനത്തമഴയും പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്താൽ ബണ്ട് ഇടിയാറുണ്ട്. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഇതു നിമിത്തം സംഭവിക്കുന്നത്.
ഇതിനു പുറമേ ബണ്ട് നിർമാണത്തിനു മണലെടുക്കുന്ന ഭാഗത്ത് വലിയ തോതിൽ ഗർത്തം രൂപപ്പെടുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്.
കണക്കൻകടവ് റെഗുലേറ്റർ കം ബ്രിജിന്റെ ഷട്ടറുകൾ അറ്റുകുറ്റപ്പണികൾ നടത്തി നവീകരിച്ചാൽ ഉപ്പുവെള്ളം ചാലക്കുടി പുഴയിൽ വ്യാപിക്കുന്നത് തടയാനാകും. എന്നാൽ ഏറെ നാളത്തെ ആവശ്യത്തിന് ശേഷം കേവലം ഒരു ഷട്ടറിൽ മാത്രമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
25 വർഷങ്ങൾക്കു മുൻപ് നിർമിച്ച റഗുലേറ്റർ കം ബ്രിജിലെ ലോഹത്തടയണകൾ എല്ലാം തന്നെ ശോച്യാവസ്ഥയിലാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യന്ത്ര സഹായത്താൽ ഷട്ടറുകൾ ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിച്ചെവെങ്കിലും മുകളിലേക്ക് ഉയർത്താൻ കഴിയാത്ത വിധം ഷട്ടറുകൾ നശിച്ചു തുടങ്ങിയിരുന്നു. പുഴയിലൂടെ കയറുന്ന ഉപ്പുവെള്ളം കുഴൂർ, അന്നമനട
പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടം വിതയ്ക്കാറുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

