തൃശൂർ ∙ പ്രളയങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിനും ദുരന്തനിവാരണത്തിനുമുള്ള നൂതനമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനുമായി ജ്യോതി എൻജിനീയറിങ് കോളജിൽ ‘സങ്കൽപ്’ എന്ന പേരിൽ 24 മണിക്കൂർ ഹാക്കത്തൺ സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (ഐഎസ്ടിഇ), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഇസിഎസ്എ) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 26ന് രാവിലെ 11ന് ആരംഭിച്ച് 27ന് രാവിലെ 11ന് അവസാനിക്കുന്ന ഹാക്കത്തണിൽ, പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ, വിവര വിശകലനം, ദുരന്ത സമയത്തെ ആശയവിനിമയത്തിനുള്ള ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ പ്രളയത്തെ നേരിടാനുള്ള ഫലപ്രദമായ സാങ്കേതികവിദ്യകൾ രൂപകൽപന ചെയ്യാൻ മത്സരാർഥികൾക്ക് അവസരം ലഭിക്കും.
9.15ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി മുൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ പി.കെ.വിജയകുമാർ, കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, കോളജ് ഡയറക്ടർ അക്കാദമിക്സ് ഫാ. ഡോ.
ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. പി.സോജൻലാൽ, ഡിപ്പാർട്മെന്റ് മേധാവി ഡോ.
ജോസ് പി. തേറാട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.
പി.സരിത എന്നിവർ പങ്കെടുക്കും.
തുടർന്ന് ഒരു ലഘു ടോക്ക് സെഷനും സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ നിരവധി കോളജുകളിൽ നിന്നായി 80ൽ പരം വിദ്യാർഥികളാണ് അവരുടെ സാങ്കേതിക മികവ് പ്രദർശിപ്പിക്കുന്നത്.
30,000 രൂപയുടെ ആകർഷകമായ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9847797683 എന്ന നമ്പരിൽ ബന്ധപ്പെടുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]