പാറളം ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച 3ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. സി.സി.മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പങ്കെടുക്കും.
27 സെന്റ് സ്ഥലത്ത് 12,156 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലകളിലായാണ് കെട്ടിടം പണിയുന്നത്. സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച മൂന്നര കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിയുന്നത്.
രണ്ട് കോൺഫറൻസ് ഹാളുകൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്കുള്ള മുറികൾ, കുടുംബശ്രീ ഓഫിസ് മീറ്റിങ് ഹാൾ, വിഡിയോ കോൺഫറൻസ് ഹാൾ, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം.
പുതിയ ഓഫിസ് കോമ്പൗണ്ടിൽ 16 കാറുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 15 മാസംകൊണ്ട് കെട്ടിടം പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് ആശ മാത്യു, സ്ഥിരസമിതി അധ്യക്ഷൻമാരായ ജയിംസ് പി.പോൾ, കെ.പ്രമോദ്, എൽഎസ്ജിഡി അസി.എൻജിനീയർ എൽദോ ജോൺ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]