ആറ്റപ്പാടം ∙ അന്നനാട് ത്രിവേണി–ആറ്റപ്പാടം റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സൗരോർജ വിളക്കുകൾ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപേ കാണാതായി. കഴിഞ്ഞ 18നാണു ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യനും ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന ഡേവിസും വിളക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ജനപങ്കാളിത്തത്തോടെയാണു വിളക്കുകൾ സ്ഥാപിച്ചത്. 4 വിളക്കുകളാണ് സ്ഥാപിച്ചത്.
എന്നാൽ 3 ദിവസം മുൻപ് ഇവ അഴിച്ചു മാറ്റുകയായിരുന്നു.
പെയ്ന്റിങ് നടത്താനാണു വിളക്കുകൾ കാലുകൾ സഹിതം അഴിച്ചെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പെയ്ന്റിങ് അടക്കമുള്ളവ ഉദ്ഘാടനത്തിനു മുൻപേ നടത്തേണ്ടിയിരുന്നില്ലേയെന്നാണു നാട്ടുകാർ ചോദിക്കുന്നത്. ഫാം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിനിടെ വെളിച്ചം എത്തിയതോടെ നാട്ടുകാർ സന്തോഷത്തിലായിരുന്നു.
വിളക്കുകളും കാലുകളും നീക്കം ചെയ്തതോടെ റോഡും പരിസരവും വീണ്ടും ഇരുട്ടിലായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]