ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
∙ അടുത്ത 2 ദിവസം ബാങ്ക് അവധി.
ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കൊരട്ടി കെഎസ്ഇബി, നന്ദനം, ഖന്നാനഗർ, ലത്തീൻ പള്ളി, പോൾസൺ കെമിക്കൽ, ഓൾഡ് പൊലീസ് സ്റ്റേഷൻ, ഗോൾഡൻ നഗർ, മലബാർ ടവർ, വാഴപ്പിള്ളി ഹൈ റൈസ്, പ്രസ് ക്വാർട്ടേഴ്സ്, ടോണി ഡേവിസ്, വി.പി.ജോബി, സുന്ദരൻ, ഗ്രീൻ ടെറാസസ്, ഒറിഗാനോ ടവർ, റിലയൻസ് ട്രെൻഡ്സ്, കൊരട്ടി ജംക്ഷൻ, കൊരട്ടിമുത്തി ടവർ, എംഎഎം എച്ച്എസ്എസ്, നോർത്ത് ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പഴയന്നൂർ ∙ പൊലീസ് സ്റ്റേഷൻ പരിസരം, കുന്നത്തറ, പറക്കുളം, ചന്തപ്പുര മേഖലകളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
ചാവക്കാട് ∙ ദേശീയപാത 66ൽ ചാവക്കാട് ബൈപാസ് മുതൽ ഒരുമനയൂർ ഒറ്റത്തെങ്ങ് വരെ കാന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂരിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും മൂന്നാം കല്ലിൽ നിന്ന് അഞ്ചങ്ങാടി വഴി തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
എളവള്ളി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 29ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ. ഒഴിവ്
മുപ്ലിയം ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് വിഭാഗത്തിൽ ഒഴിവുണ്ട്.
അഭിമുഖം 29ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]