ചാലക്കുടി ∙ ദേശീയപാതയിൽ സൗത്ത് ജംക്ഷനിൽ കൊരട്ടി ഭാഗത്തേക്കു പോകാൻ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഇടം ഇരുട്ടിലായിട്ടു മാസങ്ങളായിട്ടും പരിഹാരമില്ല. തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതാണു പ്രശ്നം.
സ്കൂളുകളും കോളജുകളും വിട്ടെത്തുന്ന പെൺകുട്ടികളും ജോലി സ്ഥലങ്ങളിൽ നിന്നു മടങ്ങുന്ന സ്ത്രീകളും ഉൾപ്പെടെ നൂറു കണക്കിനാളുകൾ ബസ് കാത്തു നിൽക്കുന്ന സ്ഥലത്താണു വെളിച്ചമില്ലാത്തത്. മദ്യപന്മാരും സാമൂഹികവിരുദ്ധരും വന്നെത്താറുള്ള സ്ഥലത്തു സ്ത്രീകളുൾപ്പെടെ യാത്രക്കാർക്കു കൂട്ടിനുള്ളത് ഇരുട്ടു മാത്രമാണ്.
തെരുവു വിളക്കു സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ടെങ്കിലും അവഗണന തുടരുകയാണ്. ദേശീയപാതയിൽ മുരിങ്ങൂരിലും ചിറങ്ങരയിലും ഉൾപ്പെടെ തെരുവു വിളക്കുകൾ പ്രകാശിക്കാതായിട്ടു മാസങ്ങളായി.
അടിപ്പാത നിർമാണം നടത്തുന്ന ഭാഗങ്ങളിലും വെളിച്ചക്കുറവുണ്ട്. നിർമാണത്തിനായി റോഡ് കുഴിച്ചതിനോടു ചേർന്നു സർവീസ് റോഡിലെ ഇടുങ്ങിയ ഭാഗത്തു കൂടിയാണു വാഹനങ്ങൾ കടത്തി വിടുന്നത്.
വെളിച്ചക്കുറവ് അപകടകാരണമാണെന്നു ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]