
വെള്ളാങ്ങല്ലൂർ∙ രണ്ടേക്കറിൽ യുവ കർഷകൻ മിഥുൻ നട്ടുവളർത്തിയ രണ്ടിനം ചെണ്ടുമല്ലി പൂക്കൾ ഇന്നു മുതൽ ഓണവിപണിയിലെത്തും. നടുവത്ര വീട്ടിൽ മിഥുൻ സംസ്ഥാന സർക്കാരിന്റെ കർഷക ജ്യോതി പുരസ്കാര ജേതാവാണ്. പാട്ടത്തിനെടുത്ത രണ്ടേക്കർ ഭൂമിയിലാണ് മഞ്ഞയും ഓറഞ്ചും നിറമുള്ള ചെണ്ടുമല്ലി പൂക്കൾ കൃഷി നടത്തുന്നത്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിച്ച ഹൈബ്രിഡ് തൈകളാണ് വളർത്തിയത്.
കൃഷിഭവന്റെ സഹകരണത്തോടെ ചെയ്യുന്നത്. സ്വന്തമായി 5 സെന്റ് ഭൂമി മാത്രമുള്ള മിഥുൻ പാട്ടത്തിനെടുത്ത 21ഏക്കർ ഭൂമിയിൽ നെൽക്കൃഷിയും പച്ചക്കറിയും പുറമേ ചെറു ധാന്യങ്ങളും ഫലങ്ങളും കൃഷി ചെയ്യുന്നുണ്ട്.
നേരത്തെ പാചകവും കാറ്ററിങ് ജോലിയും ചെയ്തിരുന്ന മിഥുൻ കഴിഞ്ഞ പത്തു വർഷമായി കാർഷിക രംഗത്ത് സജീവമാണ്. അമ്മ ചന്ദ്രികയും മിഥുന് പിന്തുണയായി കൂടെയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]