
ഗുരുവായൂർ ∙ രുദ്രതീർഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തിൽ യുവതി ഇറങ്ങി കാൽകഴുകി റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് തന്ത്രിയുടെ നിർദേശപ്രകാരം ക്ഷേത്രക്കുളം പുണ്യാഹവും ശുദ്ധിച്ചടങ്ങുകളും ആരംഭിച്ചു. 5 ഓതിക്കന്മാർ ചേർന്ന് ഹോമം, പുണ്യാഹം ചടങ്ങുകൾക്കു ശേഷം 26ന് കാലത്തു മുതൽ 6 ദിവസത്തെ 18 പൂജകളും 18 ശീവേലികളും വീണ്ടും നടത്തും. ശുദ്ധി, ആവർത്തന ചടങ്ങുകൾ നടക്കുന്നതിനാൽ 26ന് പുലർച്ചെ 5 മുതൽ ഉച്ചപൂജ വരെ ഭക്തർക്ക് ദർശനനിയന്ത്രണം ഉണ്ടാകും.
ക്ഷേത്രക്കുളത്തിന്റെ പരിപാവനത കളങ്കപ്പെടുത്തിയതിനും ഹൈക്കോടതി വിലക്കുള്ള സ്ഥലത്ത് വിഡിയോ എടുത്തതിനും യുവതിക്കെതിരെ ദേവസ്വം പരാതി നൽകിയിരുന്നു. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]