
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഇല്ലംനിറ 28നും തൃപ്പുത്തരി സെപ്റ്റംബർ 2നും ആഘോഷിക്കും. 28ന് പകൽ 11 മുതൽ 1.40 വരെയാണ് ഇല്ലംനിറയുടെ മുഹൂർത്തം.
പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ പൂജ നടത്തി ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങാണിത്. 27ന് കിഴക്കേനടയിലെ പ്രത്യേക വേദിയിൽ പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബാംഗങ്ങൾ കതിർക്കറ്റകൾ എത്തിക്കും.
കീഴ്ശാന്തി നമ്പൂതിരിമാർ കതിർക്കറ്റകൾ എഴുന്നള്ളിച്ച് അകത്ത് എത്തിക്കും.
മേൽശാന്തി ലക്ഷ്മീ പുജ ചെയ്ത് ഒരു പിടി കതിരുകൾ ഗുരുവായൂരപ്പന്റെ തൃപ്പാദത്തിൽ സമർപ്പിക്കും. പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.
പുതിയ നെല്ലിന്റെ അരി കൊണ്ട് നിവേദ്യവും പുത്തരിപ്പായസവും തയാറാക്കി ഭഗവാനു നേദിക്കുന്ന തൃപ്പുത്തരി സെപ്റ്റംബർ 2നാണ്. ഉപ്പുമാങ്ങയും പത്തിലക്കറികളും തൃപ്പുത്തരി നിവേദ്യ വിഭവങ്ങളാണ്. പുത്തരിപ്പായസമാണ് ഈ ദിവസത്തെ പ്രധാന വഴിപാട്.
1200 ലീറ്റർ പുത്തരിപ്പായസം തയാറാക്കും. ഒരു ലീറ്ററിന് 240 രൂപയാണ് നിരക്ക്.
മിനിമം കാൽ ലീറ്റർ പായസത്തിന് 60 രൂപ. ഒരാൾക്ക് അര ലീറ്റർ വരെ വഴിപാടു ചെയ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]