ചേർപ്പ് ∙ രാവിലെ നടന്നു പോയ വഴി വൈകുന്നേരമായപ്പോൾ അയൽവാസി മതിൽകെട്ടി അടച്ചതിനെ തുടർന്ന് പട്ടികജാതി കുടുംബാംഗങ്ങൾ ഉൾപ്പെടെ മൂന്നു വീട്ടുകാർ പെരുവഴിയിലായെന്ന് പരാതി. 12-ാം വാർഡ് ആറാട്ടുപുഴ – പനംകുളം ബണ്ട് റോഡിന് സമീപം താമസിക്കുന്ന ചെമ്പൻ ശങ്കുരുവിന്റെ മകൾ ബിന്ദു സന്തോഷ്, തച്ചനാടൻ രാജേഷ്, തൈക്കൂട്ടത്തിൽ ദിവാകരൻ എന്നിവരുടെ കുടുംബങ്ങളാണ് വഴിയില്ലാത്ത ദുരിതാവസ്ഥയിൽ പെട്ടിരിക്കുന്നത്.
ആറ് പതിറ്റാണ്ടിലേറെയായി ഇവർ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ കടന്നാണ് വീടുകളിലേക്ക് പോയിരുന്നത്.
പത്തു വർഷം മുൻപ് ഈ സ്ഥലം മറ്റൊരാൾ വാങ്ങുകയും ഇപ്പോൾ വഴിയടച്ച് മതിൽ കെട്ടുകയുമായിരുന്നു. രാവിലെ സ്കൂളിലേക്ക് ഇതു വഴി നടന്നുപോയ ബിന്ദുവിന്റെ മക്കൾക്ക് തിരികെ എത്തിയപ്പോൾ വീട്ടിലേക്ക് കയറാൻ പറ്റാതെ ബന്ധുവീട്ടിലേക്ക് മാറേണ്ട
അവസ്ഥയുണ്ടായെന്ന് ഇവർ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വീടുകളിൽ ആരുമില്ലാത്ത സമയം നോക്കിയാണ് മതിൽ നിർമാണം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.
പൊലീസും പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഈ വീട്ടുകാർ പറയുന്നു.
സ്വന്തം വീട്ടിലേക്ക് കയറാൻ പറ്റാത്ത സാഹചര്യം വന്നതിനെ തുടർന്ന് മറ്റു വീട്ടുകാരും ബന്ധുവീട്ടികളിലേക്ക് താമസം മാറ്റി. വഴിസൗകര്യം ഒരുക്കണമെന്നാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി വകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബിന്ദുവിന്റെ വീട്ടുകാർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തുമെന്നും വാർഡംഗം അമ്പിളി അജിത്ത് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]