
ഹരിതകർമസേനയുടെ വണ്ടി കട്ടപ്പുറത്തുനിന്ന് ഇറക്കി
പുന്നയൂർക്കുളം ∙ പഞ്ചായത്തിൽ 6 മാസമായി ഉപയോഗിക്കാതെ കിടന്ന ഹരിത കർമസേനയുടെ മുച്ചക്ര വാഹനം പുറത്തിറക്കി. കമ്പനി ടെക്നിഷ്യൻമാർ എത്തി വാഹനം ഓടിച്ച് അടുത്തുള്ള വർക്ഷോപ്പിൽ എത്തിച്ചു. വാഹനം ഒട്ടും ഓടാത്തതിനാൽ ബ്രേക്ക് തകരാറിലാണ്.
ഇതു പരിഹരിച്ചാൽ വണ്ടി ഓടും. മാലിന്യനീക്കം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്താണ് സർക്കാർ ഗ്രീൻ സ്ട്രീം പദ്ധതി പ്രകാരം നിർമിച്ച ഇലക്ട്രിക് വാഹനം പഞ്ചായത്തിനു നൽകിയത്.
എന്നാൽ ഡ്രൈവർ ഇല്ലാത്തത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വണ്ടി നിരത്തിലിറക്കിയിരുന്നില്ല. ഹരിതകർമ സേന സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്താണ് വീടുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യം പരൂരിലെ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. ഇത് പഞ്ചായത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഇന്നലെ മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]