
ദേശീയപാതയിലെ സർവീസ് റോഡിൽ സ്ലാബുകൾ തകർന്നു; ആശങ്കയോടെ യാത്ര
കയ്പമംഗലം ∙ നിർമാണം നടക്കുന്ന ദേശീയ പാതയിലെ സർവീസ് റോഡിൽ കാനയുടെ സ്ലാബുകൾ തകർന്നു. കാളമുറിക്കും കൊപ്രക്കളത്തിനുമിടയിൽ പലയിടത്തും സ്ലാബുകൾ തകർന്നു.
പടിഞ്ഞാറേ സർവീസ് റോഡിലൂടെയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. ഭാരവാഹനങ്ങൾ കയറിയാണ് കാനയുടെ മുകളിലിട്ട
സ്ലാബുകൾ തകരുന്നത്. നേരത്തെ സ്ലാബിട്ട ഉടനെ തന്നെ ഒരു സ്ലാബ് തകർന്നത് മാറ്റിയിട്ടിരുന്നു.
പിന്നീടാണ് മറ്റു സ്ലാബുകൾക്ക് തകർച്ചയും വിള്ളലും ഉണ്ടായത്. പുതിയ സ്ലാബുകൾ തന്നെ തകർന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. കാളമുറി സർവീസ് റോഡിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
മഴക്കാലമായതോടെ കാൽനട യാത്രക്കാർക്കും ദുരിതമാണ്.
അപകടാവസ്ഥ ഇല്ലാതാക്കാൻ തകർന്ന മറ്റു സ്ലാബുകൾ ഉടൻ തന്നെ മാറ്റി സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]