
ചാവക്കാട്ട് കരയ്ക്കടിഞ്ഞ ‘ദുരൂഹ’പ്പെട്ടിയിൽ യന്ത്രത്തോക്കിന്റെ ഭാഗങ്ങൾ; അന്വേഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാവക്കാട് ∙കടപ്പുറം തൊട്ടാപ്പിൽ കരയ്ക്കടിഞ്ഞ ലോഹനിർമിത പെട്ടി മുനക്കക്കടവ് കോസ്റ്റൽ പൊലീസ് തുറന്നു. യന്ത്രത്തോക്കിന്റെ വെടിയുണ്ട, ബെൽറ്റുമായി ബന്ധപ്പെടുത്തുന്നതിനുപയോഗിക്കുന്ന അഞ്ഞൂറോളം വരുന്ന മെറ്റൽ ലിങ്കാണ് ഉള്ളിലുണ്ടായിരുന്നത്. കറുത്ത നിറത്തിലുള്ളതാണ് ഇൗ മെറ്റൽ ലിങ്ക്. പെട്ടിയുടെ ഉള്ളിൽ, കൈപ്പറ്റിയതിന്റെ സീൽ കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങൾ കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് കൈമാറി. കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിലാണ് തുറന്നത്. കടലിൽ മത്സ്യത്തൊഴിലാളികളാണ് ശനിയാഴ്ച രാവിലെ പെട്ടി കണ്ടത്. അരയടി വീതിയും ഒരടി നീളവുമുള്ള ചെറിയ പെട്ടിയാണ് ലഭിച്ചത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. യന്ത്രത്തോക്കിന്റെ ഭാഗം അടങ്ങിയ പെട്ടി എങ്ങനെ കടലിലൂടെ ഒഴുകിയെത്തിയെന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം നടത്തും.