
മതിയായ വീതിയില്ലാത്ത ബദൽ റോഡ്; കുരുക്ക് ഒഴിയാതെ ദേശീയപാത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊരട്ടി ∙ ഗതാഗതക്കുരുക്കിന് അറുതിയില്ലാതെ മുരിങ്ങൂർ മുതൽ പൊങ്ങം വരെ ദേശീയപാത. ഇരു ദിശകളിലേക്കും ഗതാഗതക്കുരുക്കുള്ളതിനാൽ തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ കുരുക്കിൽ പെട്ടു മണിക്കൂറോളം നടു റോഡിൽ കിടക്കേണ്ട അവസ്ഥയാണ്. മതിയായ വീതിയില്ലാത്ത ബദൽ റോഡാണു കുരുക്കിനു പ്രധാന കാരണം. കുരുക്കു മറികടക്കാനായി വാഹനങ്ങൾ പല വഴിക്കു തിരിച്ചു വിട്ടിട്ടുണ്ട്. മന്ത്രിമാരുടെ വാഹനങ്ങൾ ഉൾപ്പെടെ സമാന്തര പാതകളിലൂടെ കടത്തി വിടുന്നുണ്ട്. ഇവർക്കു പൊലീസ് എസ്കോർട്ട് ഉണ്ടാകും. കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും ദേശീയപാത അതോറിറ്റി അധികൃതരും യോഗം ചേർന്ന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് അറിയിച്ചെങ്കിലും കുരുക്കിനൊരു കുറവുമില്ലെന്നതാണു സ്ഥിതി.