കുന്നംകുളം ∙ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസുകൾ പൊലീസ് കസ്റ്റഡിയിൽ 4 ദിവസമായി നിർത്തിയിടുന്നത് റോഡിൽ.
നഗരസഭ കാര്യാലയത്തിനു എതിർവശത്തെ തലക്കോട്ടുകര ശിവക്ഷേത്രം റോഡിലാണ് 2 കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ടു യാത്രക്കാരുടെ വഴിമുടക്കുന്നത്. ശനിയാഴ്ച രാത്രി 10.15ന് പട്ടണത്തിനടുത്ത് പട്ടാമ്പി റോഡിലാണ് ഒരു ബസിന്റെ പിന്നിൽ മറ്റൊന്ന് ഇടിച്ചത്.
അപകടത്തിൽ 21 പേർക്ക് പരുക്കേറ്റിരുന്നു. തുടർ നടപടികൾക്കാണ് ബസുകൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
പൊലീസ് സ്റ്റേഷനു മുൻപിൽ മറ്റു കസ്റ്റഡി വാഹനങ്ങൾ നിരന്നു കിടക്കുന്നതിനാൽ ബസ് നിർത്തിയിടാൻ സ്ഥലം കിട്ടിയില്ല. പൊലീസിന്റെയും മോട്ടർ വാഹന ഉദ്യോഗസ്ഥരുടെയും പരിശോധന വൈകുന്നതാണ് ബസുകൾ മാറ്റാൻ തടസ്സം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

