ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ 265 വിവാഹങ്ങൾ നടന്നു. കിഴക്കേ നടപ്പുരയിൽ 5 കല്യാണമണ്ഡപങ്ങളിലായി പുലർച്ചെ 4 മുതൽ വിവാഹച്ചടങ്ങുകൾ ആരംഭിച്ചു.
11 മണിയോടെ തിരക്കൊഴിഞ്ഞു. രാവിലെ 9നും 10നും ഇടയിലായിരുന്നു ഏറ്റവുമധികം തിരക്ക്.
വിവാഹച്ചടങ്ങുകൾ സുഗമമായി നടത്താൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തെ പന്തലിൽ ടോക്കൺ നൽകി വിവാഹസംഘങ്ങളെ കയറ്റിയിരുത്തി.
മുഹൂർത്ത സമയത്ത് ഇവരെ കല്യാണ മണ്ഡപത്തിലെത്തിച്ചു. 5 മണ്ഡപങ്ങളിലും ആചാര്യന്മാരായി കൂടുതൽ കോയ്മമാരും മംഗളവാദ്യ സംഘങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഭരണസമിതിയംഗം സി.മനോജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ദർശനത്തിനും വൻതിരക്കായിരുന്നു. വിവാഹ സംഘങ്ങളുടെയും ഭക്തരുടെയും വാഹനങ്ങളുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായി.
ഇന്നർ, ഔട്ടർ റോഡുകളിൽ ബൈക്കുകൾക്ക് ഒഴികെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

